1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2016

ജോസ് പുത്തന്‍കളം: 3 മത് നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ ക്‌നാനായ കണ്‍വന്‍ഷന് പ്രൗഢഗംഭീരമായ പരിസമാപ്തി. യുകെയിലെ ക്‌നാനായക്കാരുടെ സമുദായ സംഘടനയായ UKKCA യുടെ ശക്തമായ 6 യൂണിയനുകള്‍ ഒന്ന് ചേര്‍ന്ന് രൂപം കൊടുത്ത നോര്‍ത്ത് ഈസ്റ്റ് റീജിയന്റെ മൂന്നാമത് കണ്‍വന്‍ഷന് പ്രൗഢഗംഭീരമായ പരിസമാപ്തി.

ന്യൂകാസില്‍, മിഡില്‍സ്ബറോ, യോര്‍ക്ക്ഷയര്‍, ലീഡ്‌സ്, ഷെഫീല്‍ഡ് & ഹാംബര്‍സൈഡ് എന്നിവടങ്ങളില്‍ താമസിക്കുന്ന ക്‌നാനായക്കാര്‍ തങ്ങളുടെ സ്‌നേഹബന്ധവും ആത്മബന്ധവും ഊട്ടിയുറപ്പിക്കുന്നതിനായി രൂപം കൊടുത്ത നോര്‍ത്ത് ഈസ്റ്റ് ക്‌നാനായ റീജിയന്റെ കീഴില്‍ ഈ കഴിഞ്ഞ സെപ്റ്റംബര്‍ 24ന് ന്യൂകാസിലില്‍ വച്ച് വളരെ വിപുലമായ രീതിയില്‍ മൂന്നാമത് കണ്‍വന്‍ഷന്‍ നടത്തപ്പെട്ടു.രാവിലെ പത്തരയ്ക്ക് 6 യൂണിറ്റിലെ പ്രസിഡന്റുമാരും റീജിയന്‍ കോര്‍ഡിനേറ്ററും ചേര്‍ന്ന് പതാക ഉയര്‍ത്തി കണ്‍വന്‍ഷന് തുടക്കം കുറിച്ചു. തുടര്‍ന്ന് ബഹുമാനപ്പെട്ട ജോബി മുപ്രാപ്പള്ളി അച്ചന്റേയും ബഹുമാനപ്പെട്ട സജി തോട്ടത്തില്‍ അച്ചന്റേയും കാര്‍മ്മികത്വത്തില്‍ നടന്ന വി. കുര്‍ബാനക്ക് ശേഷം ലോകമെങ്ങുമുള്ള മലയാളികള്‍ ഒന്നടങ്കം ആഘോഷിക്കുന്ന ഓണത്തിന്റെ ഓര്‍മ്മ പുതുക്കുന്നതിനായി നടത്തപ്പെട്ട ഓണസദ്യ എല്ലാവരിലും പരിചയം പുതുക്കുന്നതിനും പിറന്ന നാടിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നതിനും ഒരുപാട് സഹായകമായി.

ഉച്ച കഴിഞ്ഞു 3 മണിയോടെ ആരംഭിച്ച ഔദ്യോഗിക ചടങ്ങുകള്‍ ന്യൂകാസിലിലെ കുട്ടികള്‍ ക്‌നാനായ സമുദായത്തിന്റെ ചടങ്ങുകളും ആചാരങ്ങളും പാരമ്പര്യങ്ങളും കോര്‍ത്തിണക്കി കൊണ്ട് നടത്തിയ സ്വാഗത നൃത്തം എല്ലാവരുടെയും പ്രശംസക്ക് പാത്രമായി.

തുടര്‍ന്ന് ന്യൂകാസില്‍ യൂണിറ്റ് പ്രസിഡന്റ് ജിജോ കണ്ണച്ചന്‍ പറമ്പില്‍ സ്വാഗതം ആശംസിക്കുകയും ചടങ്ങില്‍ അധ്യക്ഷനായിരുന്ന നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ കോര്‍ഡിനേറ്റര്‍ ശ്രീ. സിറില്‍ തടത്തില്‍, ബഹു. ഫാ. സജി തോട്ടത്തില്‍, ഫാ. ജോബി മുപ്രാപ്പള്ളി, പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ശ്രീ. ജോസി നെടുംതുരുത്തി പുത്തന്‍പുരക്കല്‍, മിഡില്‍സ്ബറോ സെക്രട്ടറി റെജീഷ് ജോര്‍ജ്, യോര്‍ക്ക്‌ഷെയര്‍ യൂണിറ്റ് പ്രസിഡന്റ് തോമസ്‌കുട്ടി മാത്യു, ഷെഫീല്‍ഡ് യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രിന്‍സ് ജെയിംസ്, ഹംബര്‍ഷീല്‍ഡ് പ്രസിഡന്റ് ഷൈന്‍ ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ന്യൂകാസില്‍ സെക്രട്ടറി ശ്രീ. സുനില്‍ ചേലക്കല്‍ നന്ദി അര്‍പ്പിക്കുകയും ചെയ്തു.UKKCA യുടെ ന്യൂസ്‌ലേറ്ററിന്റെ കോപ്പി ബഹു. ഫാ സജി തോട്ടത്തില്‍ നിന്നും ന്യൂകാസില്‍ പ്രസിഡന്റ് ജിജോ കണ്ണച്ചാംപറമ്പില്‍ ഏറ്റു വാങ്ങുകയും GCSE ക്കു കൂടുതല്‍ മാര്‍ക്ക് വാങ്ങിയ മിഡില്‍സ്ബറോ യൂണിറ്റിലെ സ്റ്റീവ് തോമസിന് ബഹുമാനപ്പെട്ട ജോബി അച്ചനും എ ലെവലില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ന്യൂകാസില്‍ യൂണിറ്റിലെ ജസ്റ്റിന്‍ ജെയ്‌മോന് ബഹു. സജി തോട്ടത്തിലച്ചനും അവാര്‍ഡുകള്‍ സമ്മാനിച്ചു. തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് റീജിയണിലെ 6 യൂണിറ്റുകള്‍ തങ്ങളുടെ കലാവൈഭവത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ചു കൊണ്ട് നടത്തിയ കലാപരിപാടികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത എല്ലാവരെയും ആനന്ദ സാഗരത്തില്‍ ആറാടിച്ചു. ഏതാണ്ട് 6 മണിയോടെ കലാപരിപാടികള്‍ അവസാനിക്കുകയും അടുത്ത വര്‍ഷത്തെ കണ്‍വെന്‍ഷന് അതിഥേയരാകുന്ന യൂണിറ്റിന്റെ റീജ്യണിന്റെ ഫ്‌ലാഗ് കൈമാറി.മൂന്നാമത് നോര്‍ത്ത് ഈസ്റ്റ് റീജ്യണ്‍ ക്‌നാനായ കണ്‍വെന്‍ഷന് തിരശീല വീണു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.