പുത്തന്‍കളം ജോസ്: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഒളിമ്പിക്‌സ് ശനിയാഴ്ച. യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ക്‌നാനായ ഒളിമ്പിക്‌സ് ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടത്തപ്പെടും. ബര്‍മിംഗ്ഹാമിലെ വെന്‍ഡലി സ്‌പോര്‍ട്‌സ് സെന്ററില്‍ രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് കൃത്യം പത്തിന് കായിക മത്സരങ്ങള്‍ ആരംഭിക്കും. കിഡ്‌സ്, സബ് ജൂനിയേഴ്‌സ്, ജൂനിയേഴ്‌സ്, സീനിയേഴ്‌സ്, സൂപ്പര്‍ സീനിയേഴ്‌സ്, എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരം നടക്കുക. കൂടാതെ ദമ്പതികള്‍ക്കായി പ്രത്യേക മത്സരവും യൂണിറ്റ് അടിസ്ഥാനത്തില്‍ പെനാല്‍റ്റി ഷൂട്ട്ഔട്ട്, വടം വലി മത്സരം എന്നിവയും നടക്കും.
മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ യൂണിറ്റ് സെക്രട്ടറി മുഖാന്തരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സര വേദിയില്‍ ന്യായമായ വിലക്ക് ഭക്ഷണം ലഭിക്കുന്നതാണ്.
വിലാസം:
WYNDLEY LEISURE CENTRE
CLIFTON ROAD
SUTTON COLDFIELD
B736EB
രജിസ്‌ട്രേഷന്: ukkca345@gmail.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല