ജിജി സ്റ്റീഫന്‍: കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 17ന്. കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ നാളെ, സെപ്റ്റംബര്‍ 17ന് രാവിലെ 10.30 മുതല്‍ വൈകുന്നേരം 5 മണി വരെ ഹാവേര്‍ ഹില്‍ ഹാളില്‍ വച്ച് നടക്കും. അതിവിപുലമായി ആഘോഷിക്കുന്നതായിരിക്കും. ആഘോഷങ്ങള്‍ കൂടുതല്‍ ഗംഭീരമാക്കുവാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വൈവിധ്യമാര്‍ന്ന കലാകായിക വിനോദങ്ങള്‍ ആണ് സംഘാടകര്‍ ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്. ആഘോഷപരിപാടികള്‍ നടക്കുന്ന ഹാളിന്റെ വിലാസം:
‘WITHERSFIELD VILLAGE HALL
HAVERHILL, CB97SA’
എല്ലാ അംഗങ്ങളും കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല