എഡി 345 ല്‍ ക്‌നായി തൊമ്മന്‍ കൊടുങ്ങല്ലൂരില്‍ തെളിയിച്ച ക്‌നാനായ കുടിയേറ്റത്തിന്റെ ദീപശിഖ ലോകമെങ്ങും പ്രകാശമാകുമ്പോള്‍ പരിശുദ്ധ സിംഹാസനത്തോട് ചേര്‍ന്ന്് ക്‌നാനായ ചാപ്ലിയന്‍സിക്ക് ഔദ്യോഗിക ദീപം ഷൂസ്‌ബെറി രൂപതയില്‍ തെളിയുമ്പോള്‍ ചരിത്രസംഭവത്തെ ആവേശമാക്കി യുകെയിലെ ക്‌നാനായക്കാര്‍ ഒന്നടങ്കം മാഞ്ചസ്റ്ററില്‍ വന്നുചേരും.
വിശ്വാസ ദീപ്തിയാല്‍ ജ്വലിച്ച് തനിമയുടെ പൊന്‍കിരണങ്ങള്‍ പ്രഭതൂകി ഒരുമയില്‍ ഒന്നായി ക്‌നാനായക്കാര്‍ ചാപ്ലിയന്‍സി ഉദ്ഘാടനത്തിന് എത്തുമ്പോള്‍ നടവിളികളാലും ആവേശം അലതല്ലുന്ന പുരുതാന പാട്ടുകളാലും മാഞ്ചസ്റ്റര്‍ മുഖരിതമാകും. യുകെയില്‍ മാത്രമല്ല യൂറോപ്പില്‍ തന്നെ സഭാ തലത്തില്‍ ക്‌നാനായക്കാര്‍ക്ക് അംഗീകാരം ലഭിച്ചതിന്റെ നന്ദി പ്രകാശം കൂടിയാകും ഉദ്ഘാടന ദിവ്യബലി.
ക്‌നാനായ ചാപ്ലിയന്‍സിക്ക് ഷൂസ്‌ബെറി രൂപതാധ്യക്ഷന്‍ മാര്‍ മാര്‍ക്ക് ഡേവിസ് തിരി തെളിയിക്കുമ്പോള്‍ ക്‌നായി തൊമ്മന്‍ കൊടുങ്ങല്ലൂരില്‍ ഉയര്‍ത്തിയ ദീപശിഖയോട് ചേര്‍ന്ന് നടത്തിയ പ്രതിജ്ഞ തലമുറകളോളം പാരമ്പര്യം കൈവിടാതെ സൂക്ഷിക്കുമെന്ന് ദൃഢവിശ്വാസത്തിന്റെ തിലകചാര്‍ത്താണ് മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ പ്രകടമാകുന്നത്. യുകെയിലെ ഓരോ ക്‌നാനായ കുടുംബങ്ങളിലേയും പ്രധാന ചര്‍ച്ചാ വിഷയം ചാപ്ലിയന്‍സി ഉദ്ഘാടനത്തെപ്പറ്റിയാണ്. ഫാ. സജി മലയില്‍ പുത്തന്‍പുര നേതൃത്വം നല്‍കുന്ന ക്‌നാനായ ചാപ്ലിയന്‍സിക്ക് ദൈവാനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുവാന്‍ കുടുംബ പ്രാര്‍ഥനകളില്‍ പ്രത്യേക നിയോഗം മധ്യസ്ഥയാð ഓരോ കുടുംബങ്ങളും പ്രാര്‍ഥനകള്‍ അര്‍പ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല