1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2016

ജോസ് പുത്തന്‍കളം: പ്രഥമ ക്‌നാനായ തിരുനാളില്‍ സംബന്ധിക്കുവാന്‍ യുകെയിലെ ക്‌നാനായക്കാര്‍ മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയിലെ ഒഴുകിത്തെുന്നു. യൂറോപ്പിലെ ഇദംപ്രഥമമായ ക്‌നാനായ ചാപ്ലൈന്‍സിയിലെ പ്രഥമ തിരുനാള്‍ കെങ്കേമമാക്കുവാന്‍ ഉറച്ചാണ് ഓരോ ക്‌നാനായക്കാരനും. സമുദായ സ്‌നേഹത്തോടൊപ്പം സമുദായ സ്‌നേഹവും ജ്വലിക്കുന്ന ഓരോ ക്‌നാനായക്കാരന്റെയും ആത്മാഭിമാനത്തിന്റെ നിമിഷങ്ങളാണ് വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ചര്‍ച്ചില്‍ നടന്നുകൊണ്ടിരിക്കുന്നത്.

വര്‍ണമനോഹരമായി പുഷ്പാലംകൃതമായ ദേവാലയത്തില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ കാര്‍മികത്വത്തിലാണ് തിരുകര്‍മങ്ങള്‍ നടക്കുന്നത്. ക്‌നാനായ സമുദായത്തിന്റെ ആചാര്യനും സമുദായശ്രേഷ്ഠനുമായ മാര്‍ മാത്യു മൂലക്കാട്ടിന് ആവേശോജ്വലമായ സ്വീകരണമാണ് ഫാ. സജി മലയില്‍ പുത്തന്‍പുര, യുകെകെസിഎ പ്രഥമ പ്രസിഡന്റ് റെജി മഠത്തിലേട്ട്, ഉതുപ്പ് കുന്നുകാലായില്‍, ജെയ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയത്.

ദിവ്യബലിക്കുശേഷം ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം മാഞ്ചസ്റ്റര്‍ നഗരവീഥിയെ പുളിതമാക്കും. ഐറിഷ് ബാന്‍ഡും ചെണ്ടമേളവും പ്രദക്ഷിണത്തെ മനോഹരമാക്കുമ്പോള്‍ തിരുസ്വരൂപങ്ങളും പൊന്‍വെള്ളി കുരിശുകള്‍ പ്രദക്ഷിണത്തെ ഭക്തിസാന്ദ്രമാക്കും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും പരിശുദ്ധ കന്യകാമറിയത്തിന്റെ കിരീട നേര്‍ച്ചയും നടത്തപ്പെടും.

സ്‌നേഹവിരുന്നും പ്രൗഢഗംഭീരമായ പൊതുസമ്മേളനവും ലൊറെറ്റോ ഹൈസ്‌കൂളില്‍ നടത്തപ്പെടും. പലവിധത്തിലുള്ള വിസ്മയങ്ങളാണ് ഇടവകജനമൊരുക്കുന്ന കലാസന്ധ്യയോടനുബന്ധിച്ചുള്ള മെഗാഷോയില്‍ ഒരുക്കിയിരിക്കുന്നത്.

മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ മാര്‍ക്ക് ഡേവിസ് എന്നിവരുടെ മഹനീയ സാന്നിധ്യത്തില്‍ സംപൂജ്യമാകുന്ന തിരുനാളിലേക്കും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാല്‍ ദൈവാനുഗ്രഹം പ്രാപിക്കുന്നതിനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലൈന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര അറിയിച്ചു.

ദേവാലയ പോസ്റ്റ്‌കോഡ്:
40 Culmere Road
M22 1WA

കാര്യപരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Luretto High School
Arrowfield Rd
M21 7UP

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.