ജോസ് പുത്തന്‍കളം: പ്രഥമ ക്‌നാനായ തിരുനാളിന് ചരിത്രസാക്ഷിയാകുവാന്‍ വിശ്വാസ സാഗരമൊഴുകും. നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാഞ്ചസ്റ്റര്‍ വീണ്ടും നവ ചരിത്രമെഴുതുവാന്‍ ഒരുങ്ങുന്നു. സീറോ മലബാര്‍ സഭയുടെ അഭിവാജ്യ ഘടകമായ കോട്ടയം അതിരൂപതാംഗങ്ങളുടെ ക്‌നാനായ ചാപ്ലിയന്‍സിയുടെ പ്രഥമ തിരുന്നാള്‍ ഒക്ടോബര്‍ ഒന്നിന് നടത്തപ്പെടുമ്പോള്‍ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാകുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കോട്ടയം അതിരൂപതാംഗങ്ങള്‍ എത്തിച്ചേരും.
സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ഇംഗ്ലണ്ടില്‍ സ്ഥാപിതമായ പ്രസ്റ്റന്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍. ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യം അനുഗ്രഹദായകമാകും. 2005 ല്‍ മാഞ്ചസ്റ്ററില്‍ സീറോ മലബാര്‍ വിശ്വാസികളുടെ കൂദാശികവും ആത്മീയ ജീവിതത്തിനുമായി ഷ്രൂസ്ബറി രൂപതയില്‍ സേവനം അനുഷ്ടിച്ച ഫാ. സജി മലയില്‍ പുത്തന്‍പുര പ്രഥമ ദുക്‌റാന തിരുന്നാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടിയപ്പോള്‍ നാട്ടിലേത് പോലെയുള്ള തിരുന്നാള്‍ അനുഭൂതി ഓരോ വ്യക്തികള്‍ക്കും സാധ്യമായി. സഭാ വളര്‍ച്ചയില്‍ ഷ്രൂസ്ബറി രൂപതയില്‍ ക്‌നാനായ ചാപ്ലിയന്‍സി അനുവദിക്കുകയും സെന്റ്. മേരീസ് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയന്‍സി രൂപീകൃതമായതിനു ശേഷം നടത്തപ്പെടുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളില്‍ വചന സന്ദേശം നല്‍കുക നിയുക്ത പ്രസ്റ്റന്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലാണ്.
ഒക്ടോബര്‍ ഒന്നിന് രാവിലെ 10ന് ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന, തിരുന്നാള്‍ പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ വഴ്വ് എന്നിവയ്ക്ക് ശേഷം ഉച്ച കഴിഞ്ഞു ഭക്ത സംഘടനകളുടെയും സണ്‍ഡേ സ്‌കൂളിന്റെയും വാര്‍ഷികാഘോഷങ്ങള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും. യുകെയിലെങ്ങുമുള്ള കോട്ടയം അതിരൂപതാംഗങ്ങളെയും പരിശുദ്ധ കന്യാമറിയത്തിന്റെ അനുഗ്രഹം തേടിവരുന്ന എല്ലാ വിശ്വാസികളെയും സ്വീകരിക്കുന്നതിനായി ഉള്ള ഒരുക്കങ്ങള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല