ജോസ് പുത്തന്‍കളം: വിശ്വാസികള്‍ ഒഴുകിയെത്തി; ക്നാനായ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. മാഞ്ചസ്റ്ററിലെ സെന്റ്. എലിസബത്ത് കാത്തലിക് ദേവാലയം നിറഞ്ഞു കവിഞ്ഞു വിശ്വാസികള്‍. ഭക്തിസാന്ദ്രമായ ദിവ്യബലി. പ്രൗഢഗംഭീരമായ പ്രസുദേന്തി വാഴ്ച. സിബി കണ്ടത്തില്‍ നിര്‍മ്മിച്ച രൂപക്കൂട്ടിലേക്ക് തിരുസ്വരൂപ പ്രതിഷ്ഠ. പ്രഥമ ക്നാനായ തിരുന്നാളിന് ഭക്തിസാന്ദ്രമായ തുടക്കം.
ഇന്നലെ ഉച്ച കഴിഞ്ഞു 2.30 നു പ്രഥമ ക്നാനായ തിരുനാളിന് കൊടിയേറിയപ്പോള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ ദേവാലയം നിറഞ്ഞു കവിഞ്ഞു.
പൊന്‍ വെള്ളി കുരിശുകളും മുത്തുക്കുടകളും മാതാവിന്റെ നേര്‍ച്ച കിരീടവും ഇന്നലെ ആശിര്‍വദിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം വിവിധ കൂടാരയോഗ അടിസ്ഥാനത്തില്‍ കായിക മേളയും സമ്മാനദാനവും നിര്‍വ്വഹിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. സജി മലയില്‍ പുത്തന്‍പുര നേതൃത്വം നല്കി. ശനിയാഴ്ച രാവിലെ 10 നു പ്രധാന തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല