ജോസ് പുത്തന്‍കളം: ക്‌നാനായ തിരുന്നാള്‍ ആവേശത്തില്‍ ; പ്രസുദേന്തി വാഴ്ച ഞായറാഴ്ച. പ്രഥമ ക്‌നാനായ തിരുനാളിന് നവദിനങ്ങള്‍ മാത്രം അവശേഷിക്കേ യുകെയിലെ ക്‌നാനായ ജനത ആവേശകൊടുമുടിയിലായി. സഭാ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായും സമുദായ സ്‌നേഹം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന യുകെ ക്‌നാനായ കത്തോലിക്കരുടെ പ്രഥമ ക്‌നാനായ ചാപ്ലിയന്‍സി തിരുന്നാള്‍ ഭക്തിസാന്ദ്രമായി ആചരിക്കുമ്പോള്‍ പ്രസുദേന്തി വാഴ്ചയും പരിശുദ്ധ കന്യകാമാതാവിന്റെ പുതിയ തിരുസ്വരൂപ പ്രതിഷ്ഠയും ഞായറാഴ്ച നടക്കും.ഞായറാഴ്ച ഉച്ച കഴിഞ്ഞു രണ്ടിന് വിഥിന്‍ഷോയിലെ സെന്റ്. എലിസബത്ത് ചര്‍ച്ചില്‍ മാതാവിന്റെ തിരുസ്വരൂപ വെഞ്ചിരിപ്പ് കര്‍മ്മം ചാപ്ലിയന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ നിര്‍വഹിക്കും. തുടര്‍ന്ന് സിബി കണ്ടത്തില്‍ നിര്‍മ്മിച്ച അലങ്കാര കൊത്തുപണിയുള്ള രൂപക്കൂട്ടിലേക്ക് തിരുസ്വരൂപം പ്രതിഷ്ഠിക്കും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും ദിവ്യബലിയും നടത്തപ്പെടും.
ദിവ്യബലിക്ക് ശേഷം ക്‌നാനായ ചാപ്ലയന്‍സി കൂടാര യോഗങ്ങളുടെയും സെന്റ്. ജോണ്‍ പോള്‍ രണ്ടാമന്‍ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കായികമേള നടത്തപ്പെടും. തിരുന്നാളിനോടനുബന്ധിച്ചു നടത്തപ്പെടുന്ന കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന യോഗത്തിനു എവര്‍റോളിംഗ് ട്രോഫി നല്‍കും.
യുകെ മലയാളികള്‍ ദര്‍ശിക്കുവാന്‍ പോകുന്ന ഏറ്റവും മനോഹരമായ ദേവാലയ അലങ്കാരങ്ങളാണ് ഇത്തവണ ക്‌നാനായ തിരുന്നാളിന് അണിഞ്ഞൊരുങ്ങുന്നത്. മൂന്നു സഭാമേലധ്യക്ഷന്മാരും നിരവധി വൈദികരും സംബന്ധിക്കുന്ന പ്രഥമ ക്‌നാനായ തിരുന്നാളിന് ഫാ. സജി മലയില്‍ പുത്തന്‍പുര, ജനറല്‍ കണ്‍വീനറായി രജി മഠത്തിലേട്ട്, ഉതുപ്പ് കുന്നുകാലായില്‍, മാര്‍ട്ടിന്‍ മലയില്‍ എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഒക്ടോബര് ഒന്നിന് വിഥിന്‍ഷോയിലെ സെന്റ്. ആന്റണീസ് ചര്‍ച്ചിലാണ് പ്രധാന തിരുന്നാള്‍ നടത്തപ്പെടുന്നത്.
തിരുന്നാള്‍ പ്രസുദേന്തിയാകുവാന്‍ ആഗ്രഹിക്കുന്നവര്‍ സിറിയക് ജെയിംസിനെ (ഫോണ്‍: 07806785860)ബന്ധപ്പെടേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല