സഖറിയ പുത്തനകളം (ബര്‍മിങ്ഹാം): യുകെകെസിഎയുടെ യുവജന വിഭാഗമായ യുകെകെസിവൈഎല്ലി (യുകെ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ്)ന്റെ യുവജനോത്സവം ശനിയാഴ്ച നടക്കും. ബര്‍മിങ്ഹാമിലെ യുകെകെസിഎ ആസ്ഥാന മന്ദിരത്തിലാണ്
യുവജനോത്സവം നടത്തപ്പെടുന്നത്.
യുകെകെസിവൈഎല്ലിന്റെ യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലാണ്. കെസിവൈഎല്‍ പ്രസിഡന്റ് ഷിബിന്‍ ജോസിന്റെ അധ്യക്ഷതയില്‍ ചേരന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെസിവൈഎല്‍. ചാപ്ലൈനും സീറോ മലബാര്‍ രൂപതാ വികാരി ജനറലുമായ ഫാ. സജി മലയില്‍ പുത്തന്‍പുര, യുകെകെസിവൈഎല്‍. ഭാരവാഹികളായ ജോണി സജി, ഡേവിഡ് ജേക്കബ്, സ്റ്റീഫന ഫിലിപ്പ്, സ്റ്റീഫന്‍ ടോം, സിന്റോ വെട്ടുകല്ലേല്‍, ജോമോള്‍ പൗവ്വത്തേല്‍, യുകെകെസിവൈഎല്‍. ഉപദേശക സമിതി അംഗങ്ങളായ ബിജു മടക്കക്കുഴി, ജോസി നെടുംതുരുത്തി പുത്തന്‍പുര എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
തുടര്‍ന്ന് വിവിധ കലാമത്സരങ്ജള്‍ യൂണിറ്റ് അടിസ്ഥാനത്തില്‍ നടത്തപ്പെടും. വീറും വാശിയോടെ നടത്തപ്പെടുന്ന ക്‌നാനായ യുവജനോത്സവത്തില്‍ വിവിധ കലാകാരന്മാരുടെ പ്രതിഭ പ്രകടിപ്പിക്കുന്ന വേദികൂടിയായി മാറും.
യുവജനോത്സവത്തിന് ഷിബിന്‍ വടക്കേക്കര, ജോണി മലേമുണ്ടയില്‍, ഡേവിസ് മൂരിക്കുന്നേല്‍, സ്റ്റീഫന്‍ ഫിലിപ്പ്, സ്റ്റീഫന്‍ പുളിമ്പാറയില്‍, യുകെകെസിവൈഎല്‍ ഡയറക്ടറമാരായ സിന്റോ വെട്ടുകല്ലേല്‍, ജോമോള്‍ പൗവ്വത്തേല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല