സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ റയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കു നേരെ ഭീകരന്റെ കത്തിയാക്രമണം, രണ്ടു സ്ത്രീകള്‍ പേര്‍ മരിച്ചു, കത്തി വീശിയ ഭീകരന്റെ പൊലീസ് വെടിവച്ചിട്ടു. തെക്കന്‍ ഫ്രാന്‍സിലുള്ള മര്‍സയിലെ സെന്റ് ചാള്‍സ് റെയില്‍വെ സ്റ്റേഷനിലായിരുന്നു സംഭവം. ആക്രമണത്തില്‍ രണ്ട് വനിതാ യാത്രക്കാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരാളെ അക്രമി കഴുത്തറത്ത് കൊല്ലുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് 1.45ന് ആയിരുന്നു സംഭവം. പ്രകോപനമൊന്നുമില്ലാതെ ഒരാള്‍ തന്റെ കോട്ടിനുള്ളില്‍ നിന്നു കത്തിയെടുത്ത് സമീപത്തുണ്ടായിരുന്ന പെണ്‍കുട്ടിയേയും യുവതിയേയും കുത്തിയതായി ദൃക്‌സാക്ഷിയായ സ്ത്രീ പറഞ്ഞു. സ്റ്റേഷനില്‍ പട്രോളിങ് നടത്തിയിരുന്ന സുരക്ഷാ സൈനികര്‍ ഓടിയെത്തി അക്രമിയെ വെടിവച്ചുവീഴ്ത്തി.
ഇയാളുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവം തീവ്രവാദി ആക്രമണമാണെന്നു പൊലീസ് പറഞ്ഞു. ഫ്രഞ്ചു നഗരങ്ങളില്‍ സാധരണ ജനങ്ങള്‍ക്കു നേരെ കത്തിക്കുത്തും വാഹനം ഇടിച്ചു കയറ്റിയുള്ള ആക്രമണവും പതിവായതോടെ അധികൃതര്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നതിനിടെയാണ് പുതിയ ആക്രമണം. ശനിയാഴ്ച രാത്രിയില്‍ കാനഡയിലും വാന്‍ ഇടിച്ചു കയറ്റിയുള്ള ആക്രമണങ്ങളില്‍ ഒരു പൊലീസുകാരനും നാല് കാല്‍നട യാത്രക്കാര്‍ക്കും പരുക്കേറ്റിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല