സ്വന്തം ലേഖകന്‍: പാരീസിലെ കത്തി ആക്രമണം; ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു. മധ്യപാരീസിലുള്ള ഒപെറയിലെ തെരുവില്‍ ശനിയാഴ്ച രാത്രിയാണ് അക്രമി യുവാവിന്റെ ജീവനെടുത്തത്. ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ട് ഏഴോടെയായിരുന്നു സംഭവം.
കത്തിയുമായി തെരുവിലെത്തി ആളുകളെ ആക്രമിച്ചത് ഫ്രഞ്ച് പൗരത്വമുള്ള, 21 വയസ്സുകാരനായ ചെച്‌നിയന്‍ യുവാവാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഒപെറയിലെ തിരക്കുള്ള തെരുവില്‍ അ?ഞ്ചുപേരെ കുത്തിയ ഇയാളെ പൊലീസ് വെടിവച്ചു കൊന്നു. ഇയാളുടെ മാതാപിതാക്കളെ പൊലീസ് ചോദ്യംചെയ്തു.
കറുത്ത ട്രാക്ക് സ്യൂട്ടണിഞ്ഞ് കത്തിയുമായി തെരുവില്‍ ഭീതി പരത്തിയശേഷം ഭക്ഷണശാലകളിലേക്കും ബാറുകളിലേക്കും കയറാന്‍ ശ്രമിച്ച ഇയാളെ ആളുകള്‍ തടഞ്ഞു. തുടര്‍ന്നു പൊലീസ് ശ്രമിച്ചിട്ടും വഴങ്ങാതെ വന്നപ്പോള്‍ വധിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല