സ്വന്തം ലേഖകന്‍: പാരീസില്‍ വീണ്ടും കത്തിയുമായി അക്രമിയുടെ വിളയാട്ടം; കുത്തേറ്റ് ഒരാള്‍ മരിച്ചു. ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ കത്തി ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെ പാരീസില്‍ ആള്‍ക്കൂട്ടത്തിനു നേരെയുണ്ടായ നിരവധി കത്തിയാക്രമണങ്ങള്‍ അവസാനത്തേതാണ് ഇത്.
സെന്‍ട്രല്‍ പാരീസിലെ ഒപ്പേറ ഗാര്‍ണിയറിനു സമീപമാണ് സംഭവമുണ്ടായത്. അക്രമിയെ പോലീസ് പിന്നീട് വെടിവെച്ച് കൊലപ്പെടുത്തി. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അള്ളാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല