സ്വന്തം ലേഖകൻ: പ്രവാസി മലയാളികളുടെ നാട്ടിലേക്കുള്ള യാത്ര കൂടുതൽ അനായാസമാക്കി ദോഹയിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായ് എയർ ഇന്ത്യ. ഒക്ടോബർ 23 മുതൽ ആഴ്ചയിൽ ഏഴു ദിവസങ്ങളിലും ദോഹ-കൊച്ചി സെക്ടറിൽ സർവിസ് നടത്തും. ഓൺലൈൻ വഴി ബുക്കിങ്ങും ആരംഭിച്ചു.
നിലവിൽ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയുമാണ് ദോഹ-കൊച്ചി സെക്ടറിൽ നേരിട്ട് സർവീസ് നടത്തുന്ന ഇന്ത്യൻ ബജറ്റ് എയർലൈൻസുകൾ. ഇവർക്കു പുറമെയാണ് എയർ ഇന്ത്യയും ആഴ്ചയിൽ എല്ലാ ദിവസങ്ങളിലുമായി യാത്ര ഷെഡ്യൂൾ ചെയ്തത്. പുലർച്ച 1.30ന് കൊച്ചിയിൽ നിന്നും പറന്നുയരുന്ന എയർ ഇന്ത്യ വിമാനം, 3.45ന് ദോഹയിലെത്തും.
ഇവിടെ നിന്നും 4.45നാണ് കൊച്ചിയിലേക്കുള്ള വിമാനം. രാവിലെ 11.35ഓടെ കൊച്ചിയിൽ ഇറങ്ങുന്ന രൂപത്തിലാണ് സർവീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജെറ്റ് എയര്‍വേസ് നേരതേത സർവിസ് നടത്തിയിരുന്ന സമയത്താണ് എയര്‍ ഇന്ത്യയുടെ പുതിയ സർവിസ്. നിലവില്‍ ഖത്തറില്‍നിന്നും 440 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. കൊച്ചിയിൽ നിന്നും ദോഹയിലേക്ക് 19,000 നിരക്കിലും ടിക്കറ്റ് ലഭ്യമാണ്.
4.45 മണിക്കൂർ സമയംകൊണ്ട് യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്ത് എത്താവുന്നതാണ്. നേരേത്ത, ഡൽഹി, മുംബൈ ഉൾപ്പെടെ കണക്ഷൻ ൈഫ്ലറ്റുകൾ വഴിയായിരുന്നു എയർ ഇന്ത്യ കൊച്ചി സർവിസ് ഓപറേറ്റ് ചെയ്തത്. എയർ ഇന്ത്യ എക്സ്പ്രസ് നിലവിൽ ദിവസേന കൊച്ചി-ദോഹ സർവിസ് നടത്തുന്നുണ്ട്. ഒക്ടോബർ അവസാനവാരം മുതൽ ദോഹയിൽനിന്നും തിരുവനന്തപുരത്തേക്കും നേരിട്ടുള്ള വിമാനം പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചി – ദോഹ (1.30am-3.45 am)
ദോഹ – കൊച്ചി (4.45am – 11.35am)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല