1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2023

സ്വന്തം ലേഖകൻ: പിൻചക്രം പൊട്ടിയതിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനം പുറപ്പെടാൻ വൈകിയത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. തിങ്കളാഴ്ച രാത്രി 11.35-ന് കൊച്ചിയിൽനിന്ന്‌ ദുബായിലേക്ക്‌ പോകേണ്ടിയിരുന്ന വിമാനമാണിത്.

ഈ വിമാനം ദുബായിൽനിന്ന്‌ കൊച്ചിയിലെത്തിയത് ചൊവ്വാഴ്ച പുലർച്ചെ 4.34-നാണ്. വിമാനം ലാൻഡ് ചെയ്ത് പാർക്കിങ് ബേയിലെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് പിൻചക്രത്തിലൊന്ന് പൊട്ടിയതായി കണ്ടത്.

ടയർ മാറ്റണമെന്നതിനാൽ യാത്രക്കാരെ ഹോട്ടലുകളിലേക്ക്‌ മാറ്റി. 176 യാത്രക്കാരാണ് ഈ വിമാനത്തിൽ പോകാനായി എത്തിയിരുന്നത്. തകരാർ പരിഹരിച്ച് രാത്രി വിമാനം ദുബായിലേക്ക്‌ പുറപ്പെടുമെന്നാണ് പറഞ്ഞത്. രാത്രി വൈകിയും വിമാനം പുറപ്പെട്ടിട്ടില്ല. മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കൊണ്ടുപോകുമെന്നാണ് വിമാനക്കമ്പനി പറയുന്നത്.

സാങ്കേതിക തകരാറിനെ തുടർന്ന് ഞായറാഴ്ചയും ഈ വിമാനം പുറപ്പെടാൻ വൈകിയത് ബഹളത്തിനിടയാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് തിങ്കളാഴ്ച രാത്രി ദുബായിൽനിന്ന്‌ എത്തേണ്ടിയിരുന്ന ഈ വിമാനം വൈകി ചൊവ്വാഴ്ച പുലർച്ചെ എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.