സ്വന്തം ലേഖകന്‍: കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേനയുടെ സദാചര ഗുണ്ടായിസം, ഒരുമിച്ചിരുന്ന യുവതീ യുവാക്കളേയും ദമ്പതികളേയും ചൂരലിന് അടിച്ചോടിച്ചു, പോലീസ് നോക്കി നിന്നതായി ആരോപണം. മറൈന്‍ ഡ്രൈവില്‍ സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടത്തില്‍ കുടയ്ക്കുള്ളില്‍ ഒന്നിച്ചിരുന്ന കമിതാക്കളെയാണ് ശിവസേനക്കാര്‍ വിരട്ടിയോടിച്ചത്. ലൈംഗീകാതിക്രമം തടയുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങളുടെ നീക്കമെന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പറഞ്ഞു.
ബാനറുകളും മുദ്രാവാക്യങ്ങളുമായെത്തിയ പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കളെ ‘പോടാ… പോടീ…’ എന്ന് ആക്രോശീച്ച് ചൂരല്‍ കാട്ടി വിരട്ടി ഓടിക്കുകയായിരുന്നു. സദാചാര ഗുണ്ടകളുടെ ഈ പ്രകടനം പോലീസ് കാഴ്ച്ചക്കാരായി നോക്കിനില്‍ക്കുന്നതും ചാനലുകള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണാം. ശിവസേനയുടെ കൊച്ചി യൂണിറ്റിലുള്ളവരാണ് ഗുണ്ടായിസത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുടചൂടി പ്രേമം അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ശിവസേന പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. പ്രകടനവുമായെത്തിയ പ്രവര്‍ത്തകരുടെ കൈയ്യില്‍ ചൂരല്‍ ഉണ്ടായിരുന്നു. ഇതുയര്‍ത്തി ഓടെടാ എന്നാക്രോശിച്ച് ആണ്‍കുട്ടികളെ ഓടിക്കുകയായിരുന്നു. നീയൊക്കെ എന്തിനാടീ വന്നതെന്ന് ചോദിച്ചായിരുന്നു പെണ്‍കുട്ടികളെ ഓടിച്ചത്. പൊലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും അക്രമികളെ തടയാനോ താക്കീത് ചെയ്യാനോ തയ്യാറായില്ല.
സ്ഥിരമായി ആളുകള്‍ എത്തുന്ന പോലീസ് സാന്നിധ്യമുള്ള സ്ഥലത്താണ് ശിവസേന പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം അരങ്ങേറിയത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. ചിലരെ ചൂരല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചതായും പരാതിയുണ്ട്. ഇതിനു തൊട്ടടുത്ത് തന്നെയാണ് പോലീസ് എയ്ഡ് പോസ്‌റ്റെന്നും ധാരാളം ആളുകള്‍ എത്തുന്ന സ്ഥലമാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംഭവത്തില്‍ ആറ് ശിവസേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവസേന ജില്ലാപ്രസിഡന്റ് പിആര്‍ ദേവന്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇരുപത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രകടനവുമായെത്തിയ പ്രവര്‍ത്തകരുടെ കൈയ്യില്‍ ചൂരല്‍ ഉണ്ടായിരുന്നു. ഇതുയര്‍ത്തി ഓടെടാ എന്നാക്രോശിച്ച് ആണ്‍കുട്ടികളെ ഓടിക്കുകയായിരുന്നു. നീയൊക്കെ എന്തിനാടീ വന്നതെന്ന് ചോദിച്ചായിരുന്നു പെണ്‍കുട്ടികളെ ഓടിച്ചത്. പൊലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും അക്രമികളെ തടയാനോ താക്കീത് ചെയ്യാനോ തയ്യാറായില്ല.
അതേസമയം, സംഭവ സമയം സമീപത്തെ ഫ്‌ളാറ്റുകളിലെ താമസക്കാര്‍ കയ്യടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സമീപവാസികളായ താമസക്കാര്‍ക്ക് മറൈന്‍ ഡ്രൈവിലെത്തുന്ന കമിതാക്കളുടെ പ്രകടനങ്ങള്‍ പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കിയിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. മുന്‍പ് മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബന സമരത്തിനെതിരെയും ശിവസേന രംഗത്തെത്തിയിരുന്നു. ശിവസേനയുടെ ഗൂണ്ടായിസത്തില്‍ പ്രതിഷേധിച്ച് അതേ സ്ഥലത്ത് കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ വ്യാഴാഴ്ച ചുംബന സമരവുമായി ഒത്തുചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ട് നാലു മണിക്കാണ് പ്രതിഷേധം. ഒപ്പം മറ്റു സംഘടനകളും വിവിധ പ്രതിഷേധ പരിപാടികള്‍ നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല