സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ, രണ്ടാം ഘട്ട പരീക്ഷണ ഓട്ടവും വിജയകരം. കൊച്ചി മുട്ടം യാര്‍ഡില്‍ നിന്നും ഇടപ്പള്ളി വരെയുള്ള ആറു കിലോമീറ്റലിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. രാവിലെ 9.45 നായിരുന്നു പരീക്ഷണം.
ആലുവ മുട്ടം യുര്‍ഡ് മുതല്‍ ഇടപ്പള്ളിയിലെ പില്ലര്‍ നമ്പര്‍ 390 വരെ ആറു കിലോമീറ്ററാണ് ദൂരം മെട്രോ വിജയകരമായി ഓടിയെത്തി. ഇതിന് മുന്നോടിയായി ഞായറാഴ്ച മുട്ടം യാര്‍ഡ് മുതല്‍ ഏതാനും കിലോമീറ്റര്‍ ദൂരത്തില്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. മുട്ടത്തു നിന്ന് ഇടപ്പള്ളിയ്ക്കും അവിടെ നിന്നും തിരിച്ചുമാണ് മൂന്നു വട്ടം മെട്രോ പരീക്ഷണ ഓട്ടം നടത്തിയത്.
ഡി.എം.ആര്‍.സിയുടെയും അല്‍സ്‌ട്രോം കമ്പനിയുടെയും ഉദ്യോഗസ്ഥരടക്കം 30 പേര്‍ മെട്രോയുടെ പരീക്ഷണ ഓട്ടം കാണാനെത്തി. മണിക്കൂറില്‍ 10 കിലോ മീറ്റര്‍ വേഗത്തിലാണ് മെട്രോ ഓടിയത്. മുട്ടം മുതല്‍ കളമശ്ശേരി വരെ പരീക്ഷണ ഓട്ടം വിജയകരമായതിനെ തുടര്‍ന്നാണ് കൂടുതല്‍ ദൂരത്തേക്ക് ഓട്ടം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല