1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2011

 

ആദ്യ IPL മത്സരത്തില്‍ കൊച്ചിയുടെ കൊമ്പന്മാര്‍ മുട്ടു മടക്കി .ഐപിഎല്ലിന്റെ ആവേശത്തില്‍ കൊച്ചിയും പങ്കുചേര്‍ന്ന ആദ്യ മത്സരത്തില്‍ മല്യയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കൊച്ചിന്‍ ടസ്‌ക്കേഴ്‌സിന് ആറു വിക്കറ്റ് പരാജയം .പതിനെട്ടാം ഓവര്‍ എറിഞ്ഞ മലയാളി താരം റൈഫി വിന്‍സെന്റ് ഗോമസ് വിട്ടു കൊടുത്ത 20 റണ്‍സ് ആണ് കൊച്ചിയുടെ ആദ്യവിജയം അപ്രാപ്യമാക്കുന്നതില്‍ നിര്‍ണായകമായത്.ഈ ഓവറില്‍ ഡി വില്ലിയേഴ്സ് മൂന്നു തവണയാണ് റൈഫിയെ സിക്സര്‍ പറത്തിയത്.

ഹോം ഗ്രൗണ്ടായ കലൂരിലെ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊച്ചി നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ട്ടത്തില്‍ 161 റണ്‍സെടുത്തു.8 പന്തുകള്‍ ബാക്കി നില്‍ക്കെ ചല്ലെന്ജെഴ്സ് വിജയിച്ചു.54 റണ്‍സെടുത്ത ഡി വില്ലിയേഴ്സ്,അഗര്‍വാള്‍ (33 ) കോഹ്ലി (23 ) തിവാരി (26 ) എന്നിവര്‍ റോയല്‍സ് ബാറ്റിംഗ് നിരയില്‍ തിളങ്ങി.ശ്രീശാന്ത് ,റൈഫി,വിനയ്,ജഡെജ എന്നിവര്‍ ഓരോ വിക്കറ്റ് നേടി

ഇന്ന് നടന്ന ആദ്യ IPL മത്സരത്തില്‍ ഡെക്കാന്‍ ചാര്‍ജേഴ്സ് രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ടു.ആദ്യം ബാറ്റ് ചെയ്ത ഡെക്കാന്‍ ചാര്‍ജേഴ്സ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ട്ടത്തില്‍ 137 റണ്‍സെടുത്തു.7 ബോളുകള്‍ ബാക്കി നില്‍ക്കെ 2 വിക്കറ്റ് നഷ്ട്ടത്തില്‍ റോയല്‍സ് ലക്‌ഷ്യം കണ്ടു.

IPL മത്സരങ്ങള്‍ യു കെ സമയം രാവിലെ 11 മുതല്‍ ITV 4 -ല്‍ തത്സമയം കാണാം .

നാളത്തെ കളി

Apr 10 [Sun], 2011 Delhi Daredevils Vs Mumbai Indians Feroz Shah Kotla, Delhi
Apr 10 [Sun], 2011 Pune Warriors Vs Kings XI Punjab Dr DY Patil Sports Academy, Mumbai

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.