സി.പി.എം വിമത നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളിലൊരാളായ കൊടി സുനി പൊലീസിന്റെ പിടിയിലായി. സുനിയോടൊപ്പം കിര്‍മാണി മനോജും മുഹമ്മദ് ഷാഫിയും പിടിയിലായിട്ടുണ്ട്. കണ്ണൂര്‍ ഇരിട്ടിയിലെ മുഴക്കുന്ന് മൊടക്കോയിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വനത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം സുനിയെയും കൂട്ടാളികളെയും പിടികൂടിയത്.
സിപിഎമ്മിന് സ്വാധീനമുള്ള സ്ഥലത്തു നടന്ന റെയ്ഡിനെക്കുറിച്ച് സ്ഥലത്തെ പോലീസിന് പോലും അറിവു നല്‍കിയിരുന്നില്ല. ആരും ശ്രദ്ധിക്കപ്പെടാത്ത സ്ഥലത്ത് പ്രത്യേക ഷെഡ്ഡ് കെട്ടിയായിരുന്നു സുനിയുടെയും കൂട്ടരുടെയും താമസം.ടിപ്പര്‍ ലോറിയിലാണ് പൊലീസ് കാട്ടിലെത്തിയത്. തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളുമായി ഇവര്‍ ഏറ്റുട്ടലിന് തയ്യാറായെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു. പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയ മൂന്ന് പേരും പൊലീസ് പിടിയിലായിട്ടുണ്ട്.
കൊലയാളി സംഘത്തിലെ മൂന്ന് പേര്‍ കൂടി പിടിയിലായതോടെ ടിപി വധവുമായി ബന്ധപ്പെട്ട അന്വേഷണം വഴിത്തിരിവിലെത്തിയിരിക്കുകയാണ്് ഷിനോജ് എന്നായാളെ മാത്രമാണ് ഇനി പിടികൂടാനുള്ളത്.കൊടി സുനിക്ക് വേണ്ടി സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണ സംഘം തെരച്ചില്‍ നടത്തി വരികയായിരുന്നു. ഫസല്‍ വധക്കേസിലെ ഒന്നാംപ്രതിക കൂടിയാണ് കൊടി സുനി. സുനി പിടിയിലായത് കണ്ണൂരിലെ പല രാഷ്ട്രീയ കൊലപാതകങ്ങളുടെയും അന്വേഷണത്തില്‍ വഴിത്തിരവാകും എന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല