ഇപ്പോഴിതാ ആള്‍ത്താരയില്‍ കയറിയെന്ന പേരുദോഷവും സ്വന്തമാക്കിയിരിക്കുന്നു സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍മന്ത്രിയുമായി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്തെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ആള്‍ത്താകയില്‍ അധികൃതരുടെ അനുമതിയില്ലാതെ കോടിയേരി കയറിയത് വിവാദമായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച നടന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് കോടിയേരി പള്ളിയിലെത്തിയത്. അപ്പോള്‍ അവിടെ ബിഷപ്പ് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് അള്‍ത്താരയില്‍ ഉണ്ടായിരുന്നു. ബിഷപ്പിനെ കണ്ടയുടനെ കോടിയേരി അള്‍ത്താരയിലേക്ക് ഓടികയറി. ബിഷപ്പുമായി കുറച്ചു നേരം സംസാരിച്ച ശേഷം കോടിയേരി മടങ്ങിപ്പോയി.
വിവാഹത്തില്‍ പങ്കെടുത്ത ചിലര്‍ മാത്രമാണ് ഈ സംഭവം കണ്ടത്. അവര്‍ ഇത് അവിടെയുണ്ടായിരുന്ന പലരുമായും പങ്കു വച്ചു. എന്നാല്‍ അതിനു ശേഷം കഴിഞ്ഞ ഞായറാഴ്ച പള്ളി കൂടിയപ്പോള്‍ ഇതവിടെ വലിയ ചര്‍ച്ചാവിഷയമായി മാറി. ഉടനെ തന്നെ ചിലര്‍ ഒരു നിവേദനം തയ്യാറാക്കി വിശ്വാസികളെക്കൊണ്ട് ഒപ്പിടുവിക്കാന്‍ തുടങ്ങി. ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിന്റെ സമ്പ്രദായ പ്രകാരം പുരോഹിതനു പുറമെ പ്രത്യേക അനുഗ്രഹം വാങ്ങുന്നതിനായുള്ളവര്‍ മാത്രമേ അള്‍ത്താരയില്‍ പ്രവേശിക്കാവൂ. ഇത് കോടിയേരി ലംഘിച്ചുവെന്നാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സഭയുടെ കോട്ടയത്തുള്ള പരമാധികാരിക്ക് ഈ നിവേദനം നല്‍കാനാണം വിശ്വാസികള്‍ തയ്യാറെടുക്കുന്നത്. ആചാര ലംഘനത്തിന്റെ ഗുരുതരമായ ലംഘനമായിട്ടാണ് ഇക്കാര്യത്തെ വിശ്വാസികള്‍ കാണുന്നത്. ഇതുപോലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയുണ്ടാകണമെന്നും വിശ്വാസികള്‍ പറയുന്നു.
കോടിയേരി അള്‍ത്താരയില്‍ കയറിയതു മാത്രമല്ല പ്രശ്‌നമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. നിയമപ്രകാരം മാമോദീസ മുങ്ങിയവര്‍ മാത്രമേ പള്ളിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. എന്നാല്‍ ഇതൊന്നും വിവാദമാക്കാന്‍ ശ്രമിക്കരുതെന്ന് ചില വിശ്വാസികള്‍ പറയുന്നു.
വിവാഹത്തിനും ശവസംസ്‌ക്കാരത്തിനും മറ്റു പല വിശ്വാസികളും പള്ളിയിലെത്താറുണ്ട്. അവിടെയൊന്നും നിയമം പറയുന്നത് ശരിയല്ലെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല