സിറിയയില്‍ സര്‍ക്കാര്‍ സേനയും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള മധ്യസ്ഥശ്രമവുമായി മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ ഡമാസ്കസിലെത്തി. ഐക്യരാഷ്ട്ര സഭയുടെയും അറബ് ലീഗിന്റെയും ദൂതനായാണ് അദ്ദേഹം എത്തിയിട്ടുള്ളത്.
പ്രക്ഷോഭത്തിന് എത്രയും പെട്ടെന്നു രാഷ്ട്രീയ പരിഹാരമുണ്ടാക്കുകയും ഇതിനു പ്രസിഡന്റ് ബാഷര്‍ അല്‍ അസാദില്‍ സമ്മര്‍ദം ചെലുത്തുകയുമാണു സന്ദര്‍ശനലക്ഷ്യം. പ്രസിഡന്റ് അസാദുമായി അന്നന്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയില്‍ ചില അനുകൂലഘടകങ്ങള്‍ ഉരിത്തിരിഞ്ഞു വന്നിട്ടുണ്െടന്ന് ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ചാനല്‍ വെളിപ്പെടുത്തിയില്ല. അന്നന്റെ സന്ദര്‍ശനത്തോടെ സിറിയന്‍ പ്രശ്നത്തിനു ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷ.
അതിനിടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ സേനയും വിമതപോരാളികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹോംസ് നഗരത്തിലും വടക്കുപടിഞ്ഞാറന്‍ നഗരമായ ഇഡ്ലിബിലും വിമത കേന്ദ്രങ്ങള്‍ക്കുനേരേ സര്‍ക്കാര്‍ സേന നടത്തിയ ബോംബാക്രമണങ്ങളില്‍ 72 പേര്‍ കൊല്ലപ്പെട്ടു.
സിറിയന്‍പ്രശ്നം ചര്‍ച്ചചെയ്യുന്നതിനായി അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവറോവും ഈജിപ്ഷ്യന്‍ തലസ്ഥാനമായ കയ്റോയില്‍ ചര്‍ച്ച നടത്തുന്നുണ്ട്. 12 മാസമായി തുടരുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ സിറിയന്‍ സേനയുടെ വെടിവയ്പില്‍ 7,500ഓളം സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്െടന്നാണു യുഎന്‍ കണ്െടത്തിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല