സ്വന്തം ലേഖകന്‍: കോഹിന്നൂര്‍ രത്‌ന വിവാദം, കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ആര്‍എസ്എസ്, രത്‌നം തിരികെ എത്തികണമെന്ന് ആവശ്യം. കോഹിന്നൂര്‍ ഇന്ത്യയുടെ രത്‌നമാണെന്നും അത് തിരികെ കൊണ്ടു വരണമെന്നും ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. കോഹിന്നൂര്‍ രത്‌നം ബ്രിട്ടീഷുകാര്‍ക്ക് മഹാരാജ രഞ്ജിത്ത് സിംഗ് സമ്മാനിച്ചതാണെന്ന് ഇന്നലെ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ആര്‍.എസ്.എസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബ്രിട്ടന് സമ്മാനിച്ചതായത് കൊണ്ടു തന്നെ കോഹിന്നൂര്‍ തിരികെ ആവശ്യപ്പെടാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സോളിസിറ്റര്‍ ജനറലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്. കോഹിന്നൂര്‍ രത്‌നം ഇന്ത്യയില്‍ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ആന്ധ്രയിലെ ഗുണ്ടൂരിലെ ഖനിയില്‍ നിന്ന് പതിമൂന്നാം നൂറ്റാണ്ടില്‍ ഖനനം ചെയ്‌തെടുത്ത രത്‌നമാണ് കോഹിന്നൂര്‍. 1849 മുതല്‍ ഇത് ബ്രിട്ടീഷുകാരുടെ കൈവശമാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടം അലങ്കരിക്കുന്ന കോഹിനൂര്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യം കുറച്ചുകാലമായി സജീവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല