സ്വന്തം ലേഖകന്‍: ഒടുവില്‍ വിരാട് കോഹ്‌ലി അനുഷ്‌ക ശര്‍മയുടെ കഴുത്തില്‍ താലി ചാര്‍ത്തി; ആരാധകര്‍ കാത്തിരുന്ന താര വിവാഹം ഇറ്റലിയിലെ ആഡംബര റിസോര്‍ട്ടില്‍. ‘ഈ പ്രണയസാക്ഷാത്കാരത്തോടെ ഇനിയെന്നും ഞങ്ങള്‍ ഒന്നായിരിക്കും. ഈ സുന്ദരദിനം കൂടുതല്‍ സുരഭിലമാക്കാന്‍ പിന്തുണയും പ്രാര്‍ഥനയും നല്‍കിയ ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി,’ വിവാഹ വാര്‍ത്ത ട്വിറ്ററിലൂടെ ലോകത്തോടു പങ്കുവെച്ച് കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു.
ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോര്‍ട്ടില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയെ മിന്നുകെട്ടി സ്വന്തമാക്കിയത്. ഈ ആഴ്ച നടക്കും എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വിവാഹ വാര്‍ത്ത രാത്രിയോടെയാണ് പുറത്തുവിട്ടത്.
ലോകത്തെ ഏറ്റവും ചെലവേറിയ വിനോദകേന്ദ്രമെന്നറിയപ്പെടുന്ന ടസ്‌കനിലെ ബോര്‍ഗോ ഫിനോചീറ്റോ റിസോര്‍ട്ടായിരുന്നു താരവിവാഹത്തിന്റെ വേദി. പരമ്പരാഗത പഞ്ചാബീ രീതിയിലായിരുന്നു ചടങ്ങുകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഡിസംബര്‍ 26ന് മുംബൈയില്‍ വിരുന്ന് തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല