സ്വന്തം ലേഖകന്‍: സച്ചിനുമായി താരതമ്യപ്പെടുത്തുന്നത് തന്നെ വിഷമിപ്പിക്കുന്നതായി വിരാട് കോഹ്‌ലി. സച്ചിനുമായി താരതമ്യപ്പെടുത്തുന്നത് തന്നെ കുഴക്കുന്ന കാര്യമാണെന്ന് താരം വെളിപ്പെടുത്തുന്നു. സച്ചിനെ ആരുമായും താരതമ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും അങ്ങനെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നുമാണ് കോഹ്ലിയുടെ വാദം.
സച്ചിന്‍ രാജ്യത്തിന് വേണ്ടി 24 വര്‍ഷം കളിച്ച താരമാണ്. എന്നാല്‍ താന്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷമേ ആകുന്നുള്ളൂ. താന്‍ ക്രിക്കറ്റിന്റെ വഴിയിലേക്ക് സഞ്ചരിച്ചത് സച്ചിന്റെ പ്രകടനങ്ങള്‍ കണ്ടാണെന്നും കോഹ്ലി വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോഹ്ലി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
ഏതാനം മാസങ്ങള്‍ക്ക് മുമ്പാണ് താന്‍ ഇങ്ങനെയൊരു ഫോമിലേക്ക് എത്തിയതെന്നും ജന്മന കഴിവുള്ള വ്യക്തിയാണ് സച്ചിനെന്നും കോഹ്ലി പറയുന്നു. എന്നാല്‍ തനിക്ക് അങ്ങനെ കഴിവുകളില്ലെന്നും കഠിനാധ്വാനം ചെയ്താണ് താന്‍ അത്തരം കഴിവിലേക്ക് എത്തിയതെന്നും പറഞ്ഞാണ് കോഹ്ലി അഭിമുഖം അവസാനിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല