സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ കോഹ്ലി രാജാവാകുന്നു, പ്രചാരത്തില്‍ ധോണിയെ മറികടന്നു. നേരത്തെ പരസ്യ വിപണിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം സ്വന്തമാക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം എന്ന നേട്ടം ഇന്ത്യന്‍ നായകന് എം.എസ് ധോണിയെ മറികടന്ന് കോഹ്ലി നേടിയിരുന്നു. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും പ്രശസ്തിയുള്ള ഇന്ത്യന്‍ കായിക താരം എന്ന റെക്കോര്‍ഡും കോഹ്ലി സ്വന്തമാക്കിയിരിക്കുകയാണ്.
മാര്‍ച്ചില്‍ 12 ലക്ഷം തവണയാണ് കോഹ്ലി സമൂഹ മാധ്യമങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടത് എന്നാണ് കണക്ക്. ധോണിയുമായി ബന്ധപ്പെട്ട് ഇത് ഏഴു ലക്ഷമാണ്. സോഷ്യല്‍ മീഡിയ ട്രാക്കര്‍ സൈറ്റായ ഓട്മം വേള്‍ഡ്വൈഡാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
സാധാരണ ഗതിയില്‍ ഇന്ത്യയില്‍ ഇത്തരം സംസാരങ്ങള്‍ 1.5 ലക്ഷം മുതല്‍ നാല് ലക്ഷം വരെയാണ് ഉണ്ടാവുക. എന്നാല്‍ ഇതാദ്യമായാണ് ഇത് 1012 ലക്ഷത്തിലേക്ക് ചാടിക്കയറുന്നത്. ഇപ്പോള്‍ കോഹ്ലിക്ക് ഇതില്‍ കൃത്യമായ മുന്‍തൂക്കമുണ്ട് ഓട്മം വേള്‍ഡ് വൈഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അനുഷ ഷെട്ടി പറഞ്ഞു.
എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്യാന്‍ സാധിക്കുന്ന സോഷ്യല്‍ ലോകമാണിത്. ഈ ചര്‍ച്ചകളില്‍ കളിയിലെ മികവും സൗകാര്യ ജീവതവുമൊക്കെയായി കോഹ്ലിയാണ് ഈ വര്‍ഷം നിറഞ്ഞു നില്‍ക്കുന്നത്. ഈ വര്‍ഷം ട്വന്റി20 ലോകകപ്പ് സമയത്താണ് കോഹ്ലി വ്യക്തമായ മുന്‍തൂക്കം നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല