കേരളത്തിലെ മിക്ക ആശുപത്രികളും അവിടത്തെ മാനേജ്മെന്റുകളും നേഴ്സുമാരെ വന്‍ തോതില്‍ ചൂഷണം ചെയ്യുന്നത് സമീപ കാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. എല്ലാം സഹിച്ചും ക്ഷമിച്ചും സേവനത്തിന്റെ മാലാഖമാര്‍ തങ്ങളുടെ ജോലി തുടര്‍ന്നു എന്നാല്‍ ഇപ്പോള്‍ അടുത്ത കാലത്തായി വിവിധ ആശുപത്രികളില്‍ നേഴ്സുമാരും മറ്റു ജീവനക്കാരും പ്രധിക്ഷേധിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നു പല ആശുപത്രികളിലും ജീവനക്കാര്‍ സമരവുമായി രംഗത്തിറങ്ങുകയുണ്ടായി.
ഏറ്റവും ഒടുവിലായി കോലഞ്ചേരി മെഡിക്കല്‍ കോളെജിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി. സേവന- വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണു സമരം. ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന 600ല്‍പരം നഴ്സുമാര്‍ സമരത്തില്‍ പങ്കെടുക്കുന്നു. തൊഴില്‍ വകുപ്പിന്‍റെ മധ്യസ്ഥതയില്‍ നഴ്സുമാരുടെ സംഘടനയും മാനെജ്മെന്‍റും ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ പ്രശ്നപരിഹാരം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്കു കടന്നത്. അതേസമയം രോഗികളുടെ പരിചരണത്തിന് ആവശ്യമായ മുന്‍കരുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എങ്കിലും നേഴ്സുമാര്‍ ബഹുഭൂരിപക്ഷവും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിക്കും എന്നുറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല