1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2011

ദേശീയ അവാര്‍ഡ്‌ ജേതാവ്‌ ധനുഷ്‌ ആലപിച്ച ‘വൈ ദിസ്‌ കൊളവരി ഡി’ എന്ന ഗാനം ഇന്റര്‍നെറ്റില്‍ സൂപ്പര്‍ ഹിറ്റാകുന്നു. തമിഴും ഇംഗ്‌ളീഷും ചേര്‍ന്ന തംഗ്‌ളീഷിലുള്ള ഈ ഗാനം നവംബര്‍ 16നാണ്‌ പുറത്തിറക്കിയത്‌. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട്‌ ലക്ഷകണക്കിന്‌ പേരാണ്‌ യൂട്യൂബ്‌ വഴിയും മറ്റും ഇന്റര്‍നെറ്റിലൂടെ ഈ ഗാനം ആസ്വദിക്കുന്നത്‌.

ഓരോ ദിവസം കഴിയുന്തോറും ഈ ഗാനം കൂടുതല്‍ കൂടുതല്‍ ഹിറ്റാകുകയാണ്‌. ഇപ്പോള്‍ യൂട്യൂബിലും മറ്റ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളിലും ഒരു തരംഗമായി ‘കൊളവരി ഡി’ മാറിയിരിക്കുകയാണ്‌. ധനുഷിനെ നായകനാക്കി അദ്ദേഹത്തിന്റെ ഭാര്യ ഐശ്വര്യ രജനികാന്ത്‌ ഒരുക്കുന്ന ‘3’ എന്ന ചിത്രത്തിന്‌ വേണ്ടിയാണ്‌ ധനുഷ്‌ ഈ ഗാനം ആലപിച്ചിരിക്കുന്നത്‌.

ഒരു സ്‌റ്റുഡിയോയില്‍ സംഗീതസംവിധായകന്‍ അനിരുദ്ധ്‌, ഭാര്യ ഐശ്വര്യ, ചിത്രത്തിലെ നായിക ശ്രുതി ഹാസന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ധനുഷ്‌ ഈ ഗാനം ആലപിക്കുന്ന വീഡിയോയാണ്‌ ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയിരിക്കുന്നത്‌. ആദ്യ 24 മണിക്കൂറിനുള്ളില്‍ 83000 പേരാണ്‌ ഈ ഗാനം യൂട്യൂബ്‌ വഴി കണ്ടത്‌. ട്വിറ്ററിലും ഈ ഗാനം സൂപ്പര്‍ഹിറ്റായി. നവംബര്‍ 21ന്‌ ട്വിറ്ററിലെ ഇന്ത്യന്‍ ട്രെന്‍ഡില്‍ ഒന്നാമതായിരുന്നു ഈ ഗാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.