ദേശീയ അവാര്‍ഡ് നേടിയ നടന്‍, സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ മകളുടെ ഭര്‍ത്താവ്- ധനുഷ് ഈ വിശേഷണങ്ങളേക്കാളൊക്കെ എത്രയോ ഉയരത്തിലാണിപ്പോള്‍. വൈ ദിസ് കൊലവെറി എന്ന ഗാനത്തിലൂടെ ധനുഷ് വിദേശത്ത് പ്രശസ്തനായിക്കഴിഞ്ഞു. യൂട്യൂബില്‍ ഈ ഗാനം ആസ്വദിച്ചവരുടെ എണ്ണമാകട്ടെ 29 കോടി കടന്ന് മുന്നേറുകയാണ്.
കൊലവെറിയുടെ വിജയം ധനുഷിന് പ്രധാനമന്ത്രിമാര്‍ക്കൊപ്പം അത്താഴം കഴിക്കാനുള്ള അവസരം വരെ ഒരുക്കി. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹികോ നോഡയ്ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒരുക്കിയ വിരുന്നിലെ ക്ഷണിതാവായിരുന്നു ധനുഷ്. ബുധനാഴ്ച രാത്രിയായിരുന്നു വിരുന്ന് സല്‍ക്കാരം.
പ്രധാനമന്ത്രിമാരോടൊപ്പം വിരുന്നില്‍ പങ്കെടുക്കാനായത് തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് ധനുഷ് ട്വീറ്റ് ചെയ്യുകയുണ്ടായി. തന്റെ മാതാപിതാക്കള്‍ക്ക് തന്നെയോര്‍ത്ത് അഭിമാനിക്കാവുന്ന അവസരം ഒരുക്കിയതില്‍ സന്തോഷമുണ്ടെന്ന് ധനുഷ് പറഞ്ഞു. കൊലവെറിയെ ഇത്രയും പ്രശസ്തമാക്കിയവര്‍ക്ക് ധനുഷ് നന്ദിയും പറഞ്ഞു. ഇന്റര്‍നെറ്റില്‍ മാത്രമല്ല, പാര്‍ട്ടികളിലും ആഘോഷങ്ങളിലുമെല്ലാം ഇപ്പോള്‍ കൊലവെറി മയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല