വൈസ് ദിസ് കൊലവെറി ഹിറ്റായതോടെ ധനുഷിനു തിരക്ക് വര്‍ധിക്കുന്നു. ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ അലഹബാദ് ഐഐഎമ്മില്‍ ക്ളാസെടുക്കാനാണ് ധനുഷിനെ ക്ഷണിച്ചിരിക്കുന്നത്. 2011 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ യൂ ട്യൂബിലൂടെ കേട്ട ഗാനമായി കൊലവെറി ഡിയെ മാറ്റിയതിനുപിന്നിലുള്ള രഹസ്യം പങ്കുവയ്ക്കാനാണ് ഐഐഎം ധനുഷിനെ ക്ഷണിച്ചിരിക്കുന്നത്.
‘താന്‍ ഇംഗ്ളീഷുകാരനല്ലെന്നും തന്റെ ഇംഗ്ളീഷ് അത്ര നല്ലതല്ലെന്നും നാളെ ഐഐഎമ്മില്‍ ക്ളാസെടുക്കാന്‍ പോവുകയാണെ ന്നും’ ധനുഷ് ഇന്നലെ ട്വിറ്റു ചെയ്തു. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ ഏറ്റവും ഹിറ്റായ 2011 പത്തുഗാനങ്ങ ള്‍ക്കിടയില്‍ കൊലവെറി ഡിക്കും സ്ഥാനം നല്കിയിട്ടുണ്ട്.
ഭാര്യ ഐശ്വര്യ ധനുഷ് സംവിധാനം ചെയ്യുന്ന ത്രി എന്ന സിനിമ അതി ലെ ഗാനമായ കൊലവെറി ഡിയിലൂടെ റിലീസിംഗിനു മുമ്പുതന്നെ ധനുഷ് സൂപ്പര്‍ ഹിറ്റാക്കി മാറ്റി. ധനുഷും ശ്രുതി ഹാസനും അഭിനയിച്ച ത്രി താമസിയാതെ റിലീസ് ചെയ്യും. എന്തായാലും കൊലവരി എഫക്റ്റ് ഒരു ആഗോള പ്രതിഭാസമായി മാറിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല