1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2023


നെയ്സെൻ്റ് ജേക്കബ്: എറണാകുളം ജില്ലയിലെ, കോലഞ്ചേരി നിവാസികളുടെ യൂ . കെ . കൂട്ടായ്മയായ യൂ. കെ. കോലഞ്ചേരി സംഗമം അതിന്റെ പത്താം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. യുകെ യിലെ ഏതാനും ചില കൊലഞ്ചേരിക്കാരുടെ നിതാന്തപരിശ്രമത്തിൻറ ഫലമായി 2012-2013 കാലത്ത് ആണ് ബ്രിസ്റ്റോളിൽ വച്ച് ആദ്യത്തെ കൂട്ടായ്മ സംഘടിപ്പിച്ചത്. അന്നുമുതൽ ഇങ്ങോട്ട് യു. കെ. യിലും, നാട്ടിലുമുള്ള കൊലഞ്ചേരിക്കാരുടെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കുവാൻ ഒത്തൊരുമയോടെ പ്രവർത്ഥിച്ചുവരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കോലഞ്ചേരി മേഖലയുടെ വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ സംഘടനയുടെ ഇടപെടലുകൾ ശ്രദ്ധേയമാണ്. കുട്ടികളുടെ പഠനത്തിന് വേണ്ടിയുള്ള ധനസഹായം, കോവിഡ്-19 കാരണം നാട്ടിലെ സ്കൂളുകൾ അടച്ചിട്ടിരുന്ന സമയത്ത് കോലഞ്ചേരി മേഖലയിലെ വിവിധ സ്കൂളുകളിൽ Television, Laptop, Mobilephone, തുടങ്ങിയ പഠനോപകരണങ്ങൾ എത്തിക്കാനും, വിവിധങ്ങളായ രോഗങ്ങളാൽ വലഞ്ഞ് ബുദ്ധിമുട്ടനുഭവിക്കുന്ന 10 ൽ ഏറെ രോഗികൾക്ക് സാമ്പത്തിക സഹായം നൽകാനും, സ്വന്തമായി കിടപ്പാടം ഇല്ലാതെ കഷ്ടപ്പെടുന്ന കൊലഞ്ചേരിയിലും പരിസരത്തുമുള്ള ഏതാനും ചിലർക്ക് കൈത്താങ്ങ് നല്കാനും സാധിച്ചു എന്നത് ഈ അവസരത്തിൽ അഭിമാനത്തോടെ ഓർക്കുന്നു.

ഈ വർഷത്തെ സംഗമം, 2023 ഒക്ടോബർ മാസം 7th ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ Birmingham ന് സമീപം വാൽസാളിൽ ഉള്ള Aldridge Community Centre, ws9 8an എന്ന സ്ഥലത്തുവച്ച് നടത്തപ്പെടുന്നു. ഇപ്പോൾ യൂ. കെ. യിൽ താമസ്സമാക്കിയിട്ടുള്ള കോലഞ്ചേരി പരിസരവാസികളെ ഒരുമിച്ച് ചേർത്ത് ഓർമ്മകൾ പങ്കുവയ്ക്കാനും, ബന്ധങ്ങൾ പുതുക്കുവാനും, നാട്ടിലെ നമ്മുടെ പരിസരപ്രദേശങ്ങളിൽ കഷ്ടത അനുഭവിക്കുന്നവർക്ക് നമ്മളാൽ കഴിയുന്നത്പോലെ കൈത്താങ്ങ് നൽകുന്നതോടൊപ്പം നമ്മുടെ കുട്ടികൾക്ക് നമ്മുടെ നാടിനേയും, നാട്ടുകാരെയും അറിയുവാനും, പരിചയപ്പെടുവാനും ഈ സംഗമം വേദിയാകുമെന്ന് വിശ്വസിച്ചുകൊണ്ട്, കൊലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള യൂ. കെ., Ireland നിവാസികളെ സംഗമത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു.
യൂ. കെ. കോലഞ്ചേരി സംഗമം കമ്മറ്റി.


Please Contact:
Jaby Chakkappan – 07772624484
Naisent Jacob – 07809444940

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.