ജയന്‍ വിട പറഞ്ഞിട്ട് മൂന്ന് പതിറ്റാണ്ടാകുമ്പോള്‍ അദ്ദേഹത്തിന്റെ അവസാന ചിത്രമായ കോളിളക്കത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്. ജയന്റെ മരണത്തിന് ഇടയാക്കിയ കോളിളക്കത്തിലെ ഹെലികോപ്റ്റര്‍ രംഗമുള്‍പ്പെടെയുള്ളവ രണ്ടാം ഭാഗത്തില്‍ പുനര്‍ചിത്രീകരിക്കും.
ജയന്‍ മരിയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മൃതശരീരത്തിന് കാവല്‍ നില്‍ക്കുകയും പിന്നീട് സിനിമയില്‍ അദ്ദേഹത്തിന്റെ പകരക്കാരനാവുകയും ചെയ്ത ഭീമന്‍രഘുവാണ് കോളിളക്കം-2 എന്ന ചിത്രം വെള്ളിത്തിരയിലെത്തിയ്ക്കുന്നത്.
ജയനുമായി നല്ല അടുപ്പമുണ്ടായിരുന്നുവെങ്കിലും സിനിമാപ്രേമിയൊന്നുമായിരുന്നില്ല അന്ന് രഘു. ജയന്റെ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ വിമാനത്താവളത്തില്‍ കാത്തു നിന്ന ജനക്കൂട്ടത്തെ നിയന്തിയ്ക്കാനും സുരക്ഷയൊരുക്കാനുമുള്ള ചുമതല രഘുവിനായിരുന്നു.
ജയന്റെ മൃതദേഹം കൊല്ലത്തെ വീട്ടിലെത്തിച്ച് സംസ്‌കാരചടങ്ങും കഴിഞ്ഞശേഷമാണ് അന്ന് രഘു മടങ്ങിയത്. പഴയ കോളിളക്കത്തില്‍ അഭിനയിച്ച മധു, കെആര്‍ വിജയ എന്നിവരും പുതിയ കോളിളക്കത്തിലുണ്ടാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല