സ്വന്തം ലേഖകന്‍: കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് പേര് മരിച്ചു. എഴുപതോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഉരുക്കു കമ്പികള്‍ക്കും കോണ്‍ക്രീറ്റ് ഭാഗങ്ങള്ക്കുമടിയില് ഇനിയും ധാരാളം പേര് കുടുങ്ങിപ്പോയിട്ടുള്ളതിനാല് മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കും മുകളിലേക്കാണ് ഇന്നലെ ഉച്ചയോടെ മേല്‍പ്പാലം തകര്‍ന്നു വീണത്. ബസുകളും ഓട്ടോറിക്ഷകളും അടക്കമുള്ള വാഹനങ്ങള്‍ ഞെരിഞ്ഞമര്‍ന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ ചിലരും അടിയില്‍ കുടുങ്ങി. നൂറോളം പേര് അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ കുടുങ്ങിക്കിടപ്പുണ്ട് എന്നാണ് സൂചന. അടിയില്‍ കുടുങ്ങിപ്പോയവരെ കണ്ടെത്താന്‍ ഉപകരിക്കുന്ന അത്യാധുനിക ഉപകരണങ്ങളുമായി കരസേനാംഗങ്ങളും കേന്ദ്ര ദുരന്ത നിവാരണ സേനയുടെ രണ്ടു സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ട്. അതേസമയം ‘എല്ലാം ദൈവവിധി’ എന്ന് പാലം നിര്‍മാണം നിര്‍വഹിക്കുന്ന ഐ.വി.ആര്.സി.എല്‍. കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രതിനിധി പാണ്ഡുരംഗ റാവുവിന്റെ പരാമര്‍ശം വിവാദമായി. നിര്‍മാണത്തിലെ പിഴവോ നിര്‍മാണ സാമഗ്രികളുടെ നിലവാരമില്ലായ്മയോ അല്ല ദുരന്തകാരണമെന്നാണ് കമ്പനിയുടെ നിലപാട്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്താണ് നിര്‍മാണം തുടങ്ങിയതെന്നും പലതവണ ആവശ്യപ്പെട്ടിട്ടും വിശദാംശങ്ങള്‍ സര്‍ക്കാരിനു നല്‍കിയില്ലെന്നും അപകട സ്ഥലം സന്ദര്‍ശിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. വന്‍ അഴിമതിയാണ് പാലം തകരാന്‍ കാരണമെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.എമ്മും രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല