1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2023

സ്വന്തം ലേഖകൻ: കൊല്ലത്തുനിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് അബിഗേലിനെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ച് കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടികൊണ്ട് പോയത്. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയായിരുന്നു കുട്ടിയെ കൊണ്ടുപോയത്.

സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയശേഷം കുട്ടികൾ ട്യൂഷന് പോകും വഴിയായിരുന്നു സംഭവം. KL 01 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരൻ പൊലീസിനോട് പറഞ്ഞു. സംഭവസമയം മുതൽ കുട്ടിക്കായി പൊലീസും നാട്ടുകാരും അന്വേഷണം ആരംഭിച്ചിരുന്നു.

ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് വിവരം തിരക്കിയത്. മുന്നിലിരിക്കുന്ന കുഞ്ഞ് അബിഗേല്‍ സാറാ റെജിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ പിങ്ക് പോലീസിനെയും കൊല്ലം ഈസ്റ്റ് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

20 മ​ണി​ക്കൂ​റു​ക​ളി​ല​ധി​കം നീ​ണ്ട ആ​ശ​ങ്ക​യ്ക്ക് ഒ​ടു​വി​ൽ അ​ബി​ഗേ​ൽ സാ​റ​യെ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത് കൊ​ല്ലം എ​സ്എ​ൻ കോ​ളേ​ജി​ലെ ധ​ന​ഞ്ജ​യും കൂ​ട്ടു​കാ​രി​ക​ളു​മാ​ണ്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് മൈ​താ​ന​ത്തെ​ത്തി​യ ധ​ന​ഞ്ജ​യും സു​ഹൃ​ത്തു​ക്ക​ളും മ​റ്റൊ​രു വ​ശ​ത്ത് ഒ​രു സ്ത്രീ​യും കു​ഞ്ഞും ഇ​രി​ക്കു​ന്ന​താ​ണ് ആ​ദ്യം ക​ണ്ട​ത്.

ഇ​രു​വ​രു​ടെ​യും മു​ഖ​ത്ത് മാ​സ്ക് ഉ​ള്ള​തി​നാ​ൽ ആ​ദ്യം തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് സ്ത്രീ ​കു​ട്ടി​യെ മൈ​താ​ന​ത്തെ ബെ​ഞ്ചി​ലി​രു​ത്തി പോ​യി. കു‌​ട്ടി ഒ​റ്റ​യ്ക്കി​രി​ക്കു​ന്ന​ത് ക​ണ്ടി​ട്ടാ​ണ് ധ​ന​ഞ്ജ​യും സു​ഹൃ​ത്തു​ക്ക​ളും കു​ട്ടി​യു​ടെ അ​രി​കി​ലെ​ത്തി​യ​ത്.

ശേ​ഷം മാ​സ്ക് മാ​റ്റാ​ൻ കു​ട്ടി​യോ‌​ട് പ​റ​യു​ക​യും ഫോ​ണി​ൽ നോ​ക്കി ഇ​ത് ത​ന്നെ​യാ​ണ് അ​ബി​ഗേ​ലെ​ന്ന് ഇ​വ​ർ ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മൈ​താ​ന​ത്തു​ള്ള മ​റ്റു​ള്ള​വ​രോ‌​ട് ഇ​ത് പ​റ​യു​ക​യും അ​വ​രി​ൽ ഒ​രു പ്രാ​യ​മാ​യ ആ​ളാ​ണ് പോ​ലീ​സി​നെ വി​ളി​ച്ചു പ​റ​ഞ്ഞ​തെ​ന്നും പെ​ൺ​കു​ട്ടി​ക​ൾ പ​റ​ഞ്ഞു.

മ​ഞ്ഞ ചു​രി​ദാ​റി​ട്ട ഏ​ക​ദേ​ശം 35 വ​യ​സ് പ്രാ​യം വ​രു​ന്ന സ്ത്രീ​യാ​ണ് കു​ഞ്ഞി​നെ​യു​മാ​യെ​ത്തി​യ​തെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്. ഇ​വ​ർ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് വ​ന്ന​തെ​ന്നും വി​വ​ര​മു​ണ്ട്.

പ്രതികളെ പിടിക്കാന്‍ സാധിച്ചില്ലെന്ന ഗുരുതര വീഴ്ച നിലനില്‍ക്കെത്തന്നെ കുട്ടിയെ ലഭിച്ചല്ലോയെന്ന ആശ്വാസത്തിലാണ് കേരളം. പ്രത്യക്ഷത്തില്‍ ആരോഗ്യസ്ഥിതി മെച്ചമായിരിക്കുന്ന അബിഗേല്‍ അച്ഛനൊപ്പം സന്തോഷത്തോടെയിരിക്കുന്ന ചിത്രങ്ങളാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.