1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2015

സ്വന്തം ലേഖകന്‍: കൊല്ലം ശാസ്താംകോട്ട ധര്‍മശാസ്ത്രാ ക്ഷേത്രത്തിലെ സ്വര്‍ണ കൊടിമരത്തില്‍ ക്ലാവ്, വന്‍ അഴിമതിയെന്ന് ആരോപണം. സംഭവം വന്‍ വിവാദമായതോടെ സ്വര്‍ണ്ണത്തിന്റെ സാമ്പിള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

മൂന്നു വര്‍ഷം മുന്‍പാണ് ക്ഷേത്രത്തില്‍ കൊടിമരം സ്ഥാപിച്ചത്. 1.65 കോടി ചിലവഴിച്ചാണ് കൊടിമരം സ്വര്‍ണ്ണം പൊതിഞ്ഞത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ക്ലാവ് കാണപ്പെട്ട സാഹചര്യത്തില്‍ ഭക്തര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സ്വര്‍ണ്ണത്തിന്റെ സാമ്പിള്‍ കാക്കനാട്ടെ ഗവ.ലീഗല്‍ മെട്രോളജി ലാബില്‍ പരിശോധിക്കുന്നതിന് ജസ്റ്റിസ് ടിഎന്‍ രവീന്ദ്രന്‍, ജസ്റ്റിസ് ബാബുമാത്യു, പി തോമസ് എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

കൊടിമരം പൊതിയാന്‍ ഉപയോഗിച്ചതിന്റെ ബാക്കി സ്വര്‍ണ്ണത്തിന്റെ സാമ്പിള്‍ ശേഖരിച്ച് ഉടന്‍ പരിശോധിക്കണമെന്നാണ് ഉത്തരവ്. സംഭവത്തില്‍ വന്‍ അഴിമതി നടന്നതായാണ് ഭക്തരുടെ ആരോപണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.