കോഴിക്കോട് ജില്ലയിലെ കുടിയേറ്റ സാംസ്‌ക്കാരിക നഗരിയായ കൂടരഞ്ഞി പഞ്ചായത്തിന്റെ യുകെ പ്രവാസി മക്കള്‍ സ്റ്റാഫോര്‍ഡ്ഷയറില്‍ ഒത്തു കൂടുന്നു. ജൂണ്‍ 10,11,12 തിയതികളില്‍ വമ്പിച്ച പരിപാടികളോടെ കുടുംബ മേളയും ക്യാംപിങ്ങും നടത്തുമെന്ന് കോര്‍ഡിനേറ്റര്‍ പി.സി.മറ്റം അറിയിച്ചു.
സ്റ്റാഫോര്‍ഡ്ഷയറിലെ സ്‌മോള്‍വുഡ് മാനോറില്‍ നടത്തപ്പെടുന്ന ത്രിദിന റീ യൂണിയനില്‍ ഫാ. ജിമ്മി പുളിക്കല്‍ കൂടരിഞ്ഞിക്കാര്‍ക്കു വേണ്ടിയ ആത്മീയ നേതൃത്വം നല്‍കും.ജൂണ്‍ 10ന് വൈകുന്നേരം 6 മണിയോടെ കുടുംബ മേളയ്ക്ക് നാന്ദി കുറിക്കും. 12ന് വൈകുന്നേരം 6 വരെയാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
ക്യാംപിങ്, ബാര്‍ബിക്യു, ക്യാംപ് ഫയര്‍, വിശുദ്ധ കുര്‍ബ്ബാന, ആരാധന, കായിക- കലാ മത്സരങ്ങല്‍, കാരണവന്മാരെ ആദരിക്കല്‍, കൂട്ടായ സദ്യ ഒരുക്കല്‍ തുടങ്ങി വിവിധ ആകര്‍ഷകങ്ങളായ പിരപാടികള്‍ റീ യൂണിയനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
കൂടുതല്‍ വിവരങ്ങള്‍ക്ക്
പി.സി. മറ്റം- 07721742106
ബോബി പുളിമൂട്ടില്‍- 07946369791
ജോസ് പുതുപ്പള്ളിയില്‍- 07737242297
ജോളി കുന്നത്ത് – 07868332635
സംഗമ വേദി
Smallwood Manor, UTTOXETER, Staffordshire ST14 8NS
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല