1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2018

സ്വന്തം ലേഖകന്‍: സമാധാന ദൂതന്മാരായി കൊറിയയിലെ പുണ്യമല ചവിട്ടി കിമ്മും മൂണും ഭാര്യമാരും. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും ചേര്‍ന്ന് പയേക്തു അഗ്‌നിപര്‍വതം സന്ദര്‍ശിച്ചത് ശ്രദ്ധേയമായി. ഉത്ത രകൊറിയക്കാര്‍ ഈ മലയെ ഏറെ വിശുദ്ധമായിട്ടാണു കരുതുന്നത്. കിം കുടുംബത്തിന് ഉത്തര കൊറിയക്കാരുടെ മേലുള്ള സ്വാധീനത്തിലും മല ഏറെ പങ്കുവഹിക്കുന്നു.

കിമ്മും മൂണും പ്രത്യേക വിമാനത്തിലാണ് ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്ന മലയ്ക്കു സമീപമുള്ള വിമാനത്താവളത്തില്‍ ഇറങ്ങിയത്. തുടര്‍ന്ന് ഭാര്യമാര്‍ക്കൊപ്പം വണ്ടിയില്‍ മലയിലേ ക്കു തിരിക്കുകയായിരുന്നു. മലയ്ക്കു മുകളില്‍ കിമ്മും മൂണും കൈകോര്‍ത്ത് ഫോ ട്ടോയ്ക്കു പോസ് ചെയ്തു.

പുരാതന കൊറിയന്‍ രാജ്യത്തിന്റെ സ്ഥാപകനായ ഡാന്‍ഗന്റെ ജന്മസ്ഥലമാണ് പയേക്തു. കിം കുടുംബം പയേക്തു പരമ്പരയില്‍പ്പെട്ടതാണെന്നാണ് അവകാശപ്പെടുന്നത്. ത്രിദിന ഉച്ചകോടി പൂര്‍ത്തിയാക്കിയ മൂണ്‍ വ്യാഴാഴ്ച മലകയറ്റത്തിനുശേഷം ദക്ഷിണ കൊറിയയിലേക്കു മടങ്ങി.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.