സ്വന്തം ലേഖകന്‍: പ്യോംഗ്യാംഗില്‍ മൂണിന് ഉജ്വല വരവേല്പ്; കിം ജോങ് ഉന്‍, മൂണ്‍ ജേ ഇന്‍ ഉച്ചകോടിക്ക് തുടക്കമായി. ത്രിദിന ഉച്ചകോടിക്കായി ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗില്‍ എത്തയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന് ആവേശകരമായ വരവേല്പാണു ലഭിച്ചത്. മൂണിനെ കിം ആശ്ലേഷിച്ചു.
പരേഡ് വീക്ഷിച്ചശേഷം ഗസ്റ്റ് ഹൗസിലേക്കു പോയ ഇരുവരും അവരവരുടെ കാറില്‍നിന്ന് ഇറങ്ങി ഒരുമിച്ച് നടന്ന് തെരുവീഥികളുടെ ഇരുവശവും അണിനിരന്ന കാണികളെ അഭിവാദ്യം ചെയ്തു. കിമ്മുമായി മൂണ്‍ നടത്തുന്ന മൂന്നാമത്തെ ഉച്ചകോടിയാണിത്. എന്നാല്‍ ആദ്യമായാണ് പ്യോംഗ്യാംഗ് വേദിയായി തെരഞ്ഞെടുക്കുന്നത്. മുന്‍ ഉച്ചകോടികള്‍ പാന്‍മുന്‍ജോം സമാധാന ഗ്രാമത്തിലായിരുന്നു.
ആണവ നിരായുധീകരണ നടപടികള്‍ വേഗത്തിലാക്കുന്ന കാര്യവും ഇരു കൊറിയകളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കുന്ന കാര്യവും ചര്‍ച്ചയ്ക്കു വരും. പ്യോംഗ്യാംഗ് ഉച്ചകോടിക്കുശേഷം പ്രസിഡന്റ് ട്രംപുമായി രണ്ടാമതൊരു ഉച്ചകോടി നടത്തുന്ന കാര്യം കിമ്മിന്റെ പരിഗണനയിലുണ്ട്. ഉച്ചകോടി 20നു സമാപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല