സ്വന്തം ലേഖകന്‍: കിം, മൂണ്‍ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സംയുക്ത ഓഫീസ് തുറന്ന് ഉത്തര, ദക്ഷിണ കൊറിയകള്‍. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന്റെ ഭാഗമായാണ് ഉത്തര കൊറിയയിലെ വടക്കന്‍ പട്ടണമായ കേസൊങ്ങില്‍ ഉത്തര, ദക്ഷിണ കൊറിയകള്‍ സംയുക്തമായി ഓഫിസ് തുറന്നത്.
ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള സമാധാനചര്‍ച്ചയ്ക്കു ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ അടുത്തയാഴ്ച എത്തുന്നതിനു മുന്നോടിയായാണ് നീക്കം. ഇരു കൊറിയകള്‍ക്കുമിടയിലെ സൈനികവിമുക്ത മേഖലയില്‍ ഏപ്രിലില്‍ നടന്ന ഉച്ചകോടിക്കു തുടര്‍ച്ചയാണു മൂണിന്റെ പ്യോങ്യാങ് സന്ദര്‍ശനം. സിംഗപ്പൂരില്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കിമ്മിന്റെ കൂടിക്കാഴ്ച യാഥാര്‍ഥ്യമാകാന്‍ മുഖ്യ പങ്കുവഹിച്ചതും മൂണ്‍ ആയിരുന്നു.
സംയുക്ത ഓഫിസ് വരുന്ന കേസൊങ് രണ്ടാം ലോകയുദ്ധത്തിനു ശേഷം റഷ്യയും യുഎസും കൊറിയയെ വീതംവച്ചപ്പോള്‍ ദക്ഷിണ കൊറിയയില്‍പ്പെട്ട പട്ടണമാണ്. 1950–53 കാലത്തെ കൊറിയന്‍ യുദ്ധത്തിനു ശേഷം ഈ പട്ടണം ഉത്തര കൊറിയയുടെ അധീനതയിലായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല