യുകെയിലെ കോതമംഗലം നിവാസികള്‍ക്ക് ആശയങ്ങള്‍ കൈമാറുവാനും അനുഭവങ്ങള്‍ പങ്കുവെക്കാനുമുള്ള ഒരു വേദിയായി കോതമംഗലം കൂട്ടം എന്ന പേരില്‍ ഒരു ഒത്തുചേരല്‍ സംഘടിപ്പിക്കുവാന്‍ തീരുമാനമായി.
യുകെയിലെ ഏതെങ്കിലുമൊരു നഗരത്തില്‍ വര്‍ഷത്തിലൊരിക്കല്‍ കോതമംഗലം കൂട്ടം കൂടിച്ചേരല്‍ എന്ന പേരില്‍ ഒത്തുചേരലിന് അവസരമൊരുക്കും. കോതമംഗലത്തു നിന്നുമുള്ള കുടുംബങ്ങളെ പ്രതിസന്ധികളില്‍ നിന്നും സഹായിക്കുക കോതമംഗലം കൂട്ടത്തിന്റെ പ്രധാന ലക്ഷ്യമായിരിക്കും. കോതമംഗലത്ത് ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ നടത്തുവാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
കോതമംഗലം കൂട്ടത്തിന് മറ്റു സംഘനകളെപോലെ പ്രസിഡന്റോ സെക്രട്ടറിയോ ഇല്ല. കോതമംഗലം കൂട്ടം ഒത്തുചേരലില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരിക്കും മൂപ്പര് അഥവാ ചെയര്‍. എല്ലാഅംഗങ്ങളും കോഓര്ഡിനേറ്റര്മാരായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി കോതമംഗലം കൂട്ടം എന്നപേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. എല്ലാ കോതമംഗലം നിവാസികളും ഫേസ്ബുക്കില്‍ മെമ്പറാകണമെന്നും അവരവരുടെ നിര്‍ദ്ദേശങ്ങള്‍ അറിയിക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു. എല്ലാവരുടെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച ശേഷമായിരിക്കും ആദ്യ കൂടിച്ചേരല്‍ സംഘടിപ്പിക്കുക. മറ്റു രാജ്യങ്ങളിലുള്ള കോതമംഗലം നിവാസികള്‍ക്കും ഫേസ്ബുക്ക് വഴി ഇന്ററാക്ട് ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
റോജി ചെറുക്കാട്ട്- 07915657829
പോള്‍സണ്‍ അരക്കക്കുടിയില്- 07572269523
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല