1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2012

കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിച്ചു. ആലുവയില്‍ തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെയും ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിന്റെയും സാന്നിധ്യത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളും നഴ്‌സുമാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

സമരക്കാര്‍ മുന്നോട്ടുവെച്ച സേവന വേതന വ്യവസ്ഥകള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു. ജോലിസമയം മൂന്ന് ഷിഫ്റ്റുകളായി ക്രമീകരിക്കും. ആശുപത്രിയിലെ രോഗിനേഴ്‌സ് അനുപാതം പഠിക്കാന്‍ സമിതി രൂപീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.

ബോണ്ട് സമ്പ്രദായം സുപ്രീം കോടതി അവസാനിപ്പിച്ചതിനാല്‍ അതുവരെ അവര്‍ക്ക് പ്രതിഫലം നല്‍കിയിരുന്നത് സ്‌റ്റൈപ്പന്‍ഡ് എന്ന പേരില്‍ ആയിരുന്നു. അവരെ സ്ഥിരപ്പെടുത്താനോ അവര്‍ക്കു മിനിമം വേജസ് നല്‍കാനോ ആശുപത്രികള്‍ തയാറായിരുന്നില്ല. എന്നാല്‍ ഒരു ദിവസമെങ്കിലും ജോലി ചെയ്തിട്ടുണ്ടെങ്കില്‍ മിനിമം വേജസ് നല്‍കണം എന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതു പാലിക്കാന്‍ ആശുപത്രി അധികൃതര്‍ സമ്മതിച്ചു.

ആഗസ്റ്റ്‌ 15 ന് ആശുപത്രിക്കെട്ടിടത്തിന് മുകളില്‍ ആത്മഹത്യഭീഷണിയുമായി മൂന്ന് നഴ്‌സുമാര്‍ കയറിയതോടെയാണ് സമരം നാടിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. 38 മണിക്കൂര്‍ നേരം നീണ്ട ആശങ്കകള്‍ക്കൊടുവില്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെയാണ് കെട്ടിടത്തിന് മുകളില്‍ നിന്നിറങ്ങാന്‍ നഴ്‌സുമാര്‍ തയാറായത്.ഞായറാഴ്ച മന്ത്രിമാര്‍ കൂടി ഉള്‍പ്പെട്ട ചര്‍ച്ചയില്‍ സമരം തീര്‍ന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെയും ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിന്റെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളും നഴ്സസ് സംഘടനാ ഭാരവാഹികളും പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.