1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2016

കോതനല്ലൂര്‍ നിവാസികള്‍ ഒത്തുചേരുന്ന അസുലഭ ദിവസങ്ങള്‍ക്ക് ഈ രണ്ടുനാള്‍ കാത്തിരിപ്പുകൂടി. നോര്‍ത്ത് സമ്മര്‍സെറ്റിലുള്ള ബര്‍ട്ടണ്‍ ക്യാമ്പില്‍ പത്താം തീയതി വൈകിട്ടോടുകൂടി ഒത്തുചേര്‍ന്ന് കളിയും ചിരിയും ചിന്തയും വര്‍ത്തമാനങ്ങളുമായി കൂടി 12ന് വൈകിട്ടോടുകൂടി പിരിയുന്ന രീതിയിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

കോതനല്ലൂരിന്റെ നൈര്‍മല്യമുണര്‍ത്തുന്ന ഗ്രാമവിശുദ്ധിയുടെയും കുടുംബബന്ധങ്ങളുടെയും അന്തഃസത്തയും കൈമുതലാക്കി ഈ പ്രവാസ ജീവിതത്തിലും കോതനല്ലൂര്‍ എന്ന നാടിന്റെ ഓര്‍മകള്‍ കാത്തുസൂക്ഷിക്കുന്ന, യുകെയിലെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയ കോതനല്ലൂര്‍ നിവാസികള്‍ക്ക് ഈ വര്‍ഷത്തെ സംഗമം അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് സമ്മാനിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സംഗമത്തിന്റെ പ്രധാന ദിവസമായ ശനിയാഴ്ചയാണ് ഉദ്ഘാടനവും ജനറല്‍ബോഡിയും കള്‍ച്ചറല്‍ ്രോപരഗാമും കലാകായിക വിനോദങ്ങളും നടക്കുക. അന്നേദിവസം എല്ലാ കൂട്ടുകാരെയും പെങ്ങന്മാരെയും അളിയന്മാരെയും സംഗമവേദിയിലേക്ക് ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 07958764841, 07809604198 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

വിലാസം:

Barton Camp, Winscombe, North Somerset, BS25 1DY

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.