സാബു ചുണ്ടക്കാട്ടില്‍
ആറാമത് കോതനല്ലൂര്‍ സംഗമത്തിന് ഇനി രണ്ടാഴ്ച മാത്രം അവശേഷിക്കെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. സെപ്റ്റംധബപര്‍ 18 വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ മൂന്നു ദിവസങ്ങളിലായി മാല്‍വെണ്ണിലെ ഹൈധേബപാള്‍ കണ്‍ട്രി സെന്ററിലാണ് ഈ വര്‍ഷത്തെ സംഗമ പരിപാടികള്‍ യുകെയുടെ പല ഭാഗങ്ങളിലായുള്ളകോതനല്ലൂര്‍ നിവാസികള്‍ തങ്ങളുടെ പങ്കാളിത്തം ഇതിനോടകം ഉറപ്പിച്ചുകഴിഞ്ഞു.
18ന് വൈകിട്ട് ആറിന് ഒത്തുകൂടി 20ന് വൈകിട്ട് പരിയാവുന്ന വിധത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രസിഡന്റ് മാത്യു പുളിയോരത്തിന്റെയും സെക്രട്ടറി സന്തോഷ് ചെറിയാന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധങ്ങളായ കമ്മിറ്റികളാണ് ഈ വര്‍ഷത്തെ സംഗമ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. യുകെയുടെ പല ഭാഗങ്ങളിലായുള്ള കോതനല്ലൂര്‍ നിവാസികളെ കമ്മിറ്റി അംഗങ്ങള്‍ നേരില്‍ ധബപന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയും ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇതൊരു അറിയിപ്പായി സ്വീകരിച്ച് 19ന് നടക്കുന്ന പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ ഭാരവാഹികള്‍ പ്രത്യേകം ക്ഷണിക്കുന്നു.
ആട്ടവും പാട്ടും ഒക്കെയായി മൂന്നു ദിവസം അടിച്ചുപൊളിക്കാനുള്ള തയാറെടുപ്പിലാണ് കോതനല്ലൂര്‍ നിവാസികള്‍. വെള്ളിയാഴ്ച രാത്രി ഡിജെ ഡാന്‍സ് പെറഫോമന്‍സുകളും ശനിയാഴ്ച നടക്കുന്ന കലാപരിപാടികളും ഗെയിമുകളും ഔട്ട്‌ഡോര്‍ എന്റര്‍ടെയിന്‍മെന്റുകളുമെല്ലാം ഏവര്‍ക്കും മികച്ച വിരുന്നാകും. സ്വാദിഷ്ടമായ നാടന്‍ വിഭവങ്ങളുമായി പ്രവര്‍ത്തിക്കുന്ന കിച്ചണില്‍നിന്നും ചൂടേറും വിഭവങ്ങള്‍ അപ്പപ്പോള്‍ ഉണ്ടാക്കി നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല