സാബു ചുണ്ടക്കാട്ടില്‍
മൂന്നു ദിവസം ഫാം ഹൗസില്‍ അടിച്ചുപൊളിക്കാന്‍ ഉറച്ച് സെപ്റ്റംബര്‍ 18നായി കാത്തിരിക്കുകയാണ് യുകെയിലെ കോതനല്ലൂര്‍ നിവാസികള്‍; ആട്ടവും പാട്ടും കളിചിരികളുമായി ഈ വര്‍ഷത്തെ സംഗമ പരി#ാപടികള്‍ വീറുറ്റതാക്കാന്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ച്#ുവരികയാണ് സംഘാടക സമിതി. മാല്‍വെണിലെ ഹൈബോള്‍ കണ്‍ട്രി സെന്ററാണ് സംഗമപരിപാടികള്‍ക്കായി ബുക്ക് ചെയ്തിരിക്കുന്നത്. യുകെയുടെ പല ഭാഗങ്ങളിലായുള്ള നൂറോളം വരുന്ന കുടുംബങ്ങള്‍ സംഗമ പരിപാടികളിലേക്ക് എത്തിച്ചേരുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോഴേക്കും ഇതുവരെ നാല്‍പതോളം കുടുംബങ്ങള്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പിച്ചുകഴിഞ്ഞു.
18ന് വൈകുന്നേരം ആറിന് ഒത്തുകൂടി 20ന് വൈകുന്നേരം പിരിയാവുന്നവിധത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ എന്റര്‍ടെയിന്‍മെന്റ് ഒരുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംഘാടക സമിതി പ്രവര്‍ത്തിക്കുന്നത്.
വെള്ളിയാഴ്ച രാത്രി ഡിജെ ഡാന്‍സ് പെറഫോമന്‍സും ശനിയാഴ്ചത്തെ കലാപരിപാടികളും ഗെയിമുകളും ഔട്ട്‌ഡോര്‍ എന്റര്‍ടെയിന്‍മെന്റുകളുമെല്ലാം മികച്ച അനുഭവമായിരിക്കും. നാടന്‍ വിഭവങ്ങളുമായി പ്രവര്‍ത്തിക്കുന്ന കിച്ചണില്‍നിന്നും സ്വാദിഷ്ടമായ വിഭവങ്ങള്‍ ചൂടോടെ വിളമ്പും.
നാടന്‍ സദ്യയും കപ്പ ബിരിയാണിയും തട്ടുകട ദോശയും പുട്ടും കടലക്കറിയും പഴംപൊരിയും ബോണ്ടയും എല്ലാം അപ്പപ്പോള്‍ ചൂടോടെ ഉണ്ടാക്കി നല്‍കും. ജന്മനാടിന്റെ ഓര്‍മയില്‍ പ്രിയപ്പെട്ടവരെ കണ്ടുമുട്ടാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് യുകെയിലെ കോതനല്ലൂര്‍ നിവാസികള്‍. മാത്യു പുളിയോരത്തിന്റെയും സന്തോഷ് ചെറിയാന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുപ്പതംഗ കമ്മിറ്റിയാണ് ഈ വര്‍ഷത്തെ സംഗമ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോതനല്ലൂരില്‍നിന്നോ പരിസരപ്രദേശങ്ങളില്‍നിന്നോ യുകെയിലേക്ക് കുടിയേറിയവര്‍ക്കും ഇവിടെനിന്നും വിവാഹം കഴിച്ച് പോയവര്‍ക്കും പരിപാടികളില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
മാത്യു പുളിയോരം 07807226696
സന്തോഷ് ചെറിയാന്‍ 07403856510
ബിന്‍സി റോജി 07737979440
ജിന്റോ മാത്യു 07792870155
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല