ആട്ടവും പാട്ടുമായി അവര്‍ നാളെ ഒത്തുകൂടും. പിറന്ന മണ്ണില്‍ നിന്നും ഏറെ അകലെയെങ്കിലും സൗഹൃദങ്ങള്‍ പങ്ക് വെച്ചും, ബന്ധങ്ങല്‍ പുതുക്കിയും യുകെയിലെ കോതനല്ലൂര്‍ നിാസികള് നാളെ മാഞ്ചസ്റ്ററില്‍ ഒത്തുകൂടുമ്പോള്‍ അതൊരു പുഴിയ നാഴ്കക്കല്ലാകും. മൂന്നാമത് സംഗമത്തിന്റെ വിജയത്തിനായുള്ള അവസാനഘട്ട ഒരുക്കങ്ങളുംപൂര്ത്തിയാതായി ഭാരവാഹികളറിയിച്ചു. മാഞ്ചസ്റ്റര്‍ ലെവന്ഷ്യൂമിലെ സെന്റ് മേരീസ് കാത്തൊലിക്ക് ചര്‍ച്ച് ഹാളില്‍രാവിലെ 11 മുതല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. വെല്ക്കംസോംഗിനൊപ്പം യുവതാരങ്ങള്‍ മനോഹമായി ചുവടുവെക്കുന്നതോടെ മൂന്നാമത് സംഗമ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ ഉള്‍പ്പെടെ ഒരു ദിവസം മുഴുവന്‍ നീളുന്ന കലാപരിപാടികള്‍.
നാട്ടില്‍ നിന്ന് എത്തിചേര്‍ന്നിരിക്കുന്ന മാതാപിതാക്കന്മാര് ചേര്‍ന്ന് സംഗമത്തിന് തിരിതെളിയിക്കും. ബന്ധുമിത്രാതികളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടിബാല്യകാല സൗഹൃദങ്ങള്‍ പുതുക്കുന്നതിനും പിറന്ന മണ്ണിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിനും യുകെയിലുള്ള മുഴുവന്‍ കോതനല്ലൂര്‍ നിവാസികളെയും , കോതനല്ലൂരില്‍ നിന്നും വിവാഹം കഴിച്ച് പോയവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
വേദിയുടെ മേല്‍വിലാസം:
St. Margo Catholic Church
M193PY, Elbo street, Levenshulme
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല