സ്വന്തം ലേഖകന്‍: നടന്‍ മാമുക്കോയക്ക് എതിരേയും ഭൂമി കൈയ്യേറ്റ ആരോപണം, നടന്റെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പൊളിച്ചു. ഭൂമി കയ്യേറ്റം ആരോപിച്ചാണ് മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കിയത്. നഗരസഭാ അധികൃതര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് സമീപത്തെ വഴികളും കെട്ടിടങ്ങളും പൊളിച്ചു നീക്കിയത്.
വഴി വീതികൂട്ടുന്നതുമായി ബന്ധപ്പെട്ടായിരുന്നു നഗരസഭയുടെ നടപടി. എന്നാല്‍, കയ്യേറ്റം നടത്തിയിട്ടില്ലെന്നും ഒരു നോട്ടീസ് പോലും നല്‍കാതെയാണ് നടപടിയെന്നും മാമുക്കോയ ആരോപിച്ചു. ശുദ്ധ തെമ്മാടിത്തരമാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിയമാനുസൃതമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. മാമുക്കോയയുടെ വീട് ഉള്‍പ്പെടുന്ന റസിഡന്റ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് നടപടിയെന്നും ഭൂമി കയ്യേറിയാണ് മാമുക്കോയയുടെ വീട്ടിലേയ്ക്ക് വഴി നിര്‍മ്മിച്ചിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. മീഞ്ചന്ത മുതല്‍ ബേപ്പൂര്‍ വരെയുള്ള ആറ് കിലോമീറ്റര്‍ റോഡ് വീതികൂട്ടല്‍ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല