സ്വന്തം ലേഖകന്‍: കോഴിക്കോട് കോര്‍പറേഷന്‍ തന്നെ കയ്യേറ്റക്കാരനായി ചിത്രീകരിച്ച് അപമാനിച്ചു, നടന്‍ മാമുക്കോയ. കയ്യേറ്റം ഒഴിപ്പിക്കാന്‍ എന്ന പേരിലെത്തിയ പോലീസും അധികൃതരും തന്നോട് അപമര്യാദയായാണ് പെരുമാറിയതെന്നും താന്‍ കയ്യേറ്റം നടത്തിയിട്ടില്ലെന്നും മാമുക്കോയ പറഞ്ഞു. ഒരു നോട്ടീസ് പോലും നല്‍കാതെയായിരുന്നു നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
വീടിനു മുന്നില്‍ നിന്നും വഴിയിലേയ്ക്കുള്ള ഭാഗം കോണ്‍ക്രീറ്റ് ചെയ്തിരുന്നു. മഴക്കാലത്ത് ഇവിടുത്തെ കുഴികളില്‍ വെള്ളം നിറഞ്ഞുകിടക്കുന്നത് ഒഴിവാക്കാനാണ് അങ്ങനെ ചെയ്തത്. ഇക്കാര്യത്തില്‍ എന്തെങ്കിലും ആക്ഷേപം ഉയര്‍ന്നിരുന്നുവെങ്കില്‍ അക്കാര്യം തന്നെ അറിയിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍, താന്‍ കയ്യേറ്റം നടത്തിയെന്ന പേരില്‍ മണ്ണുമാന്തിയന്ത്രവുമായി എത്തി പരസ്യമായി നടത്തിയ ഇടിച്ചു നിരത്തല്‍ തന്നെ അപമാനിക്കാന്‍ മാത്രമായിരുന്നുവെന്നും മാമുക്കോയ പറഞ്ഞു.
വഴിയ്ക്ക് വീടുകൂട്ടുന്നതിന്റെ ഭാഗമായാണ് മാമൂക്കോയയുടെ വീട്ടിലേയ്ക്കുള്ള വഴി കോര്‍പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കിയത്. വീടിന് മുന്നിലേയ്ക്ക് കോണ്‍ക്രീറ്റു ചെയ്തിരുന്നവഴിയാണ് കയ്യേറ്റം ആരോപിച്ച് മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് അധികൃതര്‍ പൊളിച്ചു നീക്കിയത്. ഇതിനിടെ ഉദ്യോഗസ്ഥര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് മാമുക്കോയയുടെ ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല