സ്വന്തം ലേഖകൻ: സൗദിയിലെ റിയാദ് കേന്ദ്രമായുള്ള ഫ്ലൈനാസ് വിമാനക്കമ്പനി കൂടുതൽ സർവീസുമായി എത്തുന്നു. കോഴിക്കോട് –റിയാദ് സെക്ടറിലാണ് കൂടുതൽ സർവീസുമായി എത്തുന്നത്. ആഴ്ചയിൽ നിലവിലുള്ള 4 സർവീസുകൾ 6 ആയി മാറും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ആണ് സർവീസ് ഉണ്ടായിരിക്കുക.
റിയാദിൽനിന്നും രാത്രി 12.40നു പുറപ്പെട്ട് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ രാവിലെ 8.20ന് എത്തും. കോഴിക്കോട്ടുനിന്ന് രാവിലെ 9.10ന് പുറപ്പെട്ട് 11.45ന് റിയാദിലെത്തും. പുതിയ രണ്ട് സർവീസുകൾ കൂടി ആരംഭിക്കുന്നത് ഉംറ തീർഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഒരുപാട് ഗുണം ചെയ്യും.
അതേസമയം, വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫര്‍ പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് ജസീറ എയര്‍വേയ്‌സ്. 169 റിയാല്‍ മുതലാണ് വിമാന ടിക്കറ്റ് ലഭിക്കുന്നത്. കൊച്ചി, മുംബൈ, ദില്ലി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഓഫർ നിരക്ക് വരുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ടിക്കറ്റ് എടുക്കുന്നവർക്ക് നിരക്ക് ലഭിക്കും. ജിദ്ദയില്‍ നിന്ന് മുംബൈയിലേക്ക് 199 റിയാലി ആണ് നിരക്ക് വരുന്നത്.
കൊച്ചിയിലേക്ക് 349 റിയാലും, ബെംഗളൂരുവിലേക്ക് 299 റിയാലും, ഹൈദരാബാദിലേക്ക് 249 റിയാലുമാണ് നിരക്ക് വരുന്നത്. റിയാദില്‍ നിന്ന് ചെന്നൈയിലേക്ക് 299 റിയാല്‍ വരുന്നതെങ്കിൽ ഹൈദരാബാദിലേക്ക് 229 റിയാല്‍ ആണ് നിരക്ക് വരുന്നത്. ദില്ലി 169 റിയാല്‍, ബെംഗളൂരു 299 റിയാല്‍, മുംബൈ 169 റിയാല്‍, കൊച്ചി 349 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക് വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല