1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2017

 

 

സ്വന്തം ലേഖകന്‍: പ്രശസ്ത നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിദ്ധാര്‍ഥ് ഭരതന് പങ്കില്ല, മകനെതിരെയുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെപിഎസി ലളിത. നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മകനെതിരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജവും കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗവുമാണെന്നും കെപിഎസി ലളിത പറഞ്ഞു. അതേസമയം, തന്റെ മകന്‍ ഇത്തരമൊരു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അവനെ ചാട്ടവാറിനടിച്ച് ജനങ്ങളുടെ മുന്നില്‍വച്ച് തല്ലിക്കൊല്ലണമെന്ന് മാത്രമേ താന്‍ പറയുവെന്നും കെപിഎസി ലളിത വ്യക്തമാക്കി. നടിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സംഭവം നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. അവരെ പിടിക്കാതെ വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയുന്ന കുഞ്ഞുങ്ങളെ എന്തിനു പഴിപറയുന്നുവെന്നും കെസിഎസി ലളിത ചോദിച്ചു. പ്രതിയെ എത്രയും വേഗം പിടികൂടി തക്കശിക്ഷ ഉറപ്പുവരുത്തണം. ഗോവിന്ദച്ചാമിയെപ്പോലെ, പ്രതിയെ തീറ്റിപ്പോറ്റി പുറത്തുവിടരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ തൂക്കിക്കൊല്ലുക തന്നെ വേണം. അതല്ലെങ്കില്‍ പ്രതിയെ പൊതുജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറക്കിവിടുക. അവര്‍ വേണ്ടതു ചെയ്തുകൊള്ളുമെന്നും കെപിഎസി ലളിത പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലേക്കു തന്റെ പേരും വലിച്ചിഴച്ചതില്‍ സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ പ്രതികരിച്ചിരുന്നു. തനിക്കെതിരെ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും അതു തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. യാതൊരു വിധത്തിലും വാസ്തവമല്ലാത്ത വാര്‍ത്ത വന്നതിന്റെ ആഘാതം മാറിയിട്ടില്ല. മനസ്സൊന്ന് ശാന്തമായതിനുശേഷം വിശദമായി തന്നെ ഇതിനെതിരെ പ്രതികരിക്കുമെന്നും സിദ്ധാര്‍ഥ് അറിയിച്ചു.

സംവിധായകന്‍ കൂടിയായ യുവനടന്റെ കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്ന് പുലര്‍ച്ചെ പ്രതികളില്‍ ഒരാളെ പിടിച്ചെന്നും മറ്റും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത വന്നിരുന്നു. തുടര്‍ന്ന് സിദ്ധാര്‍ഥന്റെ പേരും സംഭവത്തിലേക്ക് വലിച്ചിഴക്കപ്പെടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.