സ്വന്തം ലേഖകന്‍: മഹാഭാരതത്തിലെ ഭീമനാകാന്‍ യോഗ്യന്‍ പ്രഭാസ്, കൃഷ്ണനാകാന്‍ താനും, മോഹന്‍ലാലിനെതിരെ ട്വിറ്ററില്‍ യുദ്ധം പ്രഖ്യാപിച്ച കെആര്‍കെ വീണ്ടും രംഗത്ത്, ചുട്ടമറുപടിയുമായി മലയാള, തമിഴ് സിനിമാ ലോകം. ഇന്ത്യയില്‍ ഭീമനെ അവതരിപ്പിക്കാന്‍ കഴിയുന്ന ഏക സൂപ്പര്‍താരം പ്രഭാസ് ആണെന്നു ട്വീറ്റ് ചെയ്ത കെആര്‍കെ മോഹന്‍ലാല്‍ ഭീമനാകരുതെന്നും ഈ ജോക്കര്‍ ഭീമനെ അവതരിപ്പിച്ചാല്‍ അത് വലിയൊരു അപമാനമാകുമെന്നും കൂട്ടിച്ചേര്‍ത്തു.
ഒപ്പം താനും കൃഷ്ണനും ഉത്തര്‍പ്രദേശില്‍ ജനിച്ചവരാണെന്നും അതുകൊണ്ട് തനിക്ക് കൃഷ്ണനാകാന്‍ താല്‍പര്യം ഉണ്ടെന്നും കെആര്‍കെ വ്യക്തമാക്കി. നേരത്തെ മോഹന്‍ലാലിനെ കണ്ടാല്‍ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെ എങ്ങിനെയാണ് ഭീമനെ അവതരിപ്പിക്കുക എന്നും കെആര്‍കെ ട്വീറ്റ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്നാണ് ട്വിറ്ററില്‍ കെആര്‍കെക്കെതിരെ ശക്തമായ ആക്രമണം മലയാളികള്‍ അഴിച്ചു വിട്ടത്.
കെആര്‍കെയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മല്ലു ഹാക്കര്‍മാര്‍ എന്ന ഗ്രൂപ്പ് ഹാക്ക് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതോടൊപ്പം സുരാജ് വെഞ്ഞാറമൂട്, ആഷിഖ് അബു എന്നിവരും കെആര്‍കെയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തി. തമിഴ് നടന്‍ സൂര്യയും കെആര്‍കെ പരിഹസിച്ച് ട്വീറ്റ് ചെയ്തു.
സുരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
Mr.KRK തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതില്‍ കൂടുതലോ അവാര്‍ഡ് അന്തസ്സായി അഭിനയിച്ച് , കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടില്‍ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാന്‍ നിക്കല്ലേ , ഞങ്ങള്‍ മലയാളികളാണ് വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ല ട്ടോ !!! ജാഗ്രതൈ ,
പിന്നെ ഒന്നുകൂടെ പറഞ്ഞോട്ടെ , ആദ്യം മോന്‍ പോയി ഇരുന്നു ഞങ്ങടെ ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്ക് , എന്നിട്ട് സ്വയം കണ്ണാടി നോക്കി ഒന്ന് പൊട്ടി കരയണം , അതും കഴിഞ്ഞു സ്വയം കരണം നോക്കി നാലടി കൊടുക്കണം കെട്ടോ…
കോമാളി എന്ന് ഞാന്‍ താങ്കളെ വിശേഷിപ്പിക്കുന്നില്ല കാരണം കോമാളിക്കുവരെ അത് നാണക്കേടാണ്. പ്രതികരിക്കാന്‍ ഇച്ചിരി ലേറ്റ് ആയി പോയി, ക്ഷമിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല