തമിഴകത്തുനിന്ന് സിനിമകള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ഗജിനി, സിങ്കം, കാവലന്‍, കാക്ക കാക്ക, പോക്കിരി അങ്ങനെ തമിഴ് റീമേക്ക് സിനിമകളുടെ വലിയ വിജയകഥയാണ് അടുത്തകാലത്ത് ബോളിവുഡ് പറഞ്ഞത്.
ഇപ്പോഴിതാ, വിക്രം നായകനായ മെഗാഹിറ്റ് ചിത്രം ‘സാമി’യും ഹിന്ദി പറയാനെത്തുന്നു. സംവിധായകന്‍ കെ എസ് രവികുമാറാണ് സാമി ഹിന്ദിയിലെടുക്കുന്നത്. വിക്രം അനശ്വരമാക്കിയ ആറുസാമി ഐ പി എസ് എന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് സഞ്ജയ് ദത്താണ്.
തമിഴില്‍ രജനീകാന്തിനെ നായകനാക്കി സൌന്ദര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘കൊച്ചടിയാന്‍’ എന്ന സിനിമ കെ എസ് രവികുമാറിന്‍റെ മേല്‍നോട്ടത്തിലായിരിക്കും പൂര്‍ത്തിയാകുക. അതിന് ശേഷം സാമിയുടെ ഹിന്ദി പതിപ്പ് തുടങ്ങാനാണ് രവികുമാറിന്‍റെ തീരുമാനം.
പോക്കിരി, സിങ്കം, കാക്ക കാക്ക എന്നീ പൊലീസ് കഥകള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ഉണ്ടായ വന്‍ വിജയമാണ് സാമി റീമേക്ക് ചെയ്യാന്‍ രവികുമാറിനെ പ്രേരിപ്പിക്കുന്നത്.
2003ല്‍ റിലീസായ സാമി സംവിധാനം ചെയ്തത് ഹരിയാണ്. അഞ്ചുകോടി ചെലവില്‍ എടുത്ത സാമി 20 കോടിയിലേറെയാണ് കളക്ഷന്‍ നേടിയത്. ത്രിഷയായിരുന്നു നായിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല