കേരള കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ഥി യുവജന സംഘടനയില്‍ പ്രവര്‍ത്തിച്ചുള്ള പരിചയവുമായി സ്റ്റുഡന്റ്സ് വിസയില്‍ യു കെ യില്‍ എത്തിയ വിദ്യാര്‍ഥികളുടെ നേത്രുത്വത്തില്‍ വെംബളി കേന്ദ്രീകരിച്ചു പ്രവാസി കേരള കോണ്‍ഗ്രസ് യുണിറ്റ് രൂപീകരിച്ചു.
കെ എസ് സി എമ്മിലും യൂത്ത് ഫ്രെണ്ടിലും പ്രവര്‍ത്തിച്ചുള്ള ആവേശവുമായി കടപ്ലാമറ്റം സ്വദേശി ജിജോ തോമസ് മുക്കാട്ടിലിന്റെ നേത്രുത്വത്തില്‍ലാണ് ഒരു പറ്റം യുവാക്കള്‍ യുണിറ്റ് രൂപീകരിച്ചിരിക്കുന്നത് . ലണ്ടന്‍ റീജിയന് കീഴില്‍ രൂപീകരിചിരിക്കുന്ന വെംബളി യുണിറ്റിന്റെ പ്രസിഡന്റ് ആയി ജിജോ തോമസ് മുക്കാട്ടിലിനെയും സെക്രട്ടറി ആയി പ്രിന്‍സ് ചാക്കോ യെയും യോഗം തിരെഞ്ഞെടുത്തു .ജോയിന്റ് സെക്രട്ടറിമാരായി നിപിന്‍ ജോസഫ് , വിനു പോള്‍ ,ട്രഷറര്‍ സ്ഥാനത്തേക്ക് സുനില്‍ ബേബി, നാഷണല്‍ കമ്മിറ്റി അംഗങ്ങളായി ജുബിന്‍ കോട്ടിരി, ജെയിംസ് മാത്യു ,എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ബിനില്‍ ജോസ് , മാത്യു ജോസഫ് ,ജിജോ ജോസ് , ബിബിന്‍ കെ മാത്യു ,റോബിന്‍ മാത്യു ,സിബീഷ് പോള്‍ ,ശരത് എസ് നായര്‍ ,ഷിബു എം ജൊസഫ് ,എന്നിവരെയും യോഗം തിരഞ്ഞെടുത്തു .
കൂടാതെ സനീഷ് ,ജയ്മോന്‍ അഗസ്റ്റിന്‍ ,മെല്‍വിന്‍ ജോസഫ് ,അരുണ്‍ സ്ക്കറിയ ,അഭിലാഷ് നായര്‍ ,റിജു ചാക്കോ ,ടിറ്റോ ഫ്രാന്‍സിസ് ,ദീപ്സണ്‍ ഡേവിസ് , എന്നിവരും യോഗത്തില്‍ പങ്കെടുത്തു . മുല്ലപെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ സമരം നയിക്കുന്ന ധനകാര്യ വകുപ്പ് മന്ത്രി കെ എം മാണിക്കും, ജലസേചന വകുപ്പ് മന്ത്രി പി ജെ ജോസെഫിനും , നിരാഹാര സമരം നയിക്കുന്ന റോഷി അഗസ്റ്റിന്‍ എം എല്‍ ഏ ക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു . യു കെ യില്‍ സ്റ്റുഡന്റ്സ് വിസയില്‍ എത്തിയിരിക്കുന്ന കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളുമായ വിദ്യാര്‍ഥികളുടെ ഈ കൂട്ടായ്മയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ ജിജോ തോമസ്മായോ (Mobile. 07466505318 ) ,
keralacongressuk@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബെന്ധപെടെണ്ടാതാണ് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല